You are Here : Home / USA News

ഡാളസില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മ്മിതിക്ക് തുടക്കമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 16, 2013 10:33 hrs UTC

ഡാളസ്: ഡാളസില്‍ നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനും, കെ.എച്ച്.എസ് സ്പിരിച്വല്‍ ഹാളിനുമുള്ള അനുമതി കരോള്‍ട്ടന്‍ സിറ്റി ക്ഷേത്ര ഭാരവാഹികള്‍ക്ക് കൈമാറി. സിറ്റിയില്‍ നിന്നും അനുമതി ലഭിച്ച ക്ഷേത്രസമുച്ചയ നിര്‍മ്മാണത്തിന്റെ പ്ലാന്‍ പൂജാരി എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി ഉണ്ണികൃഷ്ണന് സമര്‍പ്പിച്ച പ്രത്യേക പൂജകള്‍ അര്‍പ്പിച്ചതിനുശേഷം ട്രസ്റ്റി ചെയര്‍മാന്‍ വിലാസ് കുമാറിന് കൈമാറി. ഒക്‌ടോബര്‍ 18-ന് വെള്ളിയാഴ്ച പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡനാമജപത്തിനുശേഷം വൈകുന്നേരം 5 മണിക്ക് ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കംകുറിക്കുന്ന മേല്‍മണ്ണ് നീക്കുന്ന ചടങ്ങില്‍ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് കെ.എച്ച്.എസ് പ്രസിഡന്റ് ശ്യാമള നായര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.