You are Here : Home / USA News

മോഷണക്കുറ്റം ആരോപിച്ചു പിരിച്ചുവിട്ട ജീവനക്കാരിക്ക് 8 മില്യൻ നഷ്ടപരിഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, May 14, 2018 06:39 hrs UTC

ഫ്രസ്നൊ (കലിഫോർണിയ): മെക്സിക്കൻ ഗ്രിൽ റസ്റ്ററന്റായ ചിപ്പോട്ടിലെ മാനേജരായിരുന്ന ജീനെറ്റ് ഓർട്ടിസ് റസ്റ്ററന്റിലെ സെയ്ഫിൽ നിന്നും 626 ഡോളർ മോഷ്ടിച്ചതായി ഇവരുടെ ബോസ് ആരോപിക്കുകയും തുടർന്നു ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. റസ്റ്ററന്റിലെ ക്യാമറയിൽ ഇവർ മോഷ്ടിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോസ് കോടതിയിൽ പറഞ്ഞു.

കേസ് കോടതിയിൽ എത്തിയതോടെ വിഡിയോ തെളിവ് ഹാജരാക്കണമെന്ന് ബോസിനോട് ജൂറി ആവശ്യപ്പെട്ടു. വിഡിയൊ നശിപ്പിച്ചുവെന്നായിരുന്നു ഇവർ കോടതിയിൽ പറഞ്ഞത്. തുടർന്ന് ഇവർക്കുണ്ടായ മാനനഷ്ടത്തിനു റസ്റ്റോറന്റ് 7.97 മില്യൺ നഷ്ടപരിഹാരം നൽകണമെന്നു ജൂറി കഴിഞ്ഞ വാരാന്ത്യം വിധിച്ചു. 2015 ൽ നടന്ന ഈ സംഭവത്തിൽ മാനേജർക്കു ലഭിക്കേണ്ട ശമ്പള കുടിശിക ഉൾപ്പെടെ എട്ടു മില്യൻ നൽകണമെന്നു ജൂറിയുടെ വിധിയിൽ അഭിപ്രായം പറയുന്നതിന് റസ്റ്റോറന്റ് അറ്റോർണി വിസമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.