You are Here : Home / USA News

ഒരുമ-ഓർമ്മ സംയുക്ത ആഘോഷം അവിസ്മരണീയമായി

Text Size  

Story Dated: Sunday, May 13, 2018 02:23 hrs UTC

ഫ്ളോറിഡ∙ ഒർലാന്റോയിലെ പ്രമുഖ മലയാളി സംഘടനകളായ ഒരുമയും, ഓർമ്മയും സംയുക്തമായി നടത്തിയ ഈസ്റ്റർ - വിഷു ആഘോഷം അവിസ്മരണീയമായി. സൗത്ത് ഇന്ത്യൻ സിനിമാ താരം മനീഷാ രാജ് മുഖ്യ അതിഥിയായിരുന്നു. റവ. കുറിയാക്കോസ് വടന, റവ. സന്തോഷ് തരകൻ, റവ.ജേക്കബ് മാത്യു തുടങ്ങിയവർ സന്ദേശം നൽകി.

ഒരുമ പ്രസിഡന്റ് സണ്ണി കൈതമറ്റവും, ഓർമ്മ പ്രസിഡൻറ് സാബു ആന്റണിയും സ്വാഗതം ആശംസിച്ചു. ആര്യ ഡാൻസ് അക്കാദമിയിലെ കുട്ടികളും, ലയന സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളും അവതരിപ്പിച്ച നൃത്ത വിസ്മയങ്ങൾ കലാപരിപാടികൾക്ക് മിഴിവേകി. സ്പെഷ്യൽ മാജിക് ഷോ കാണികൾക്ക് മിഴിവേകി.നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത പരിപാടികൾക്ക് ചാക്കോച്ചൻ ജോസഫ്, ഷാജി തൂമ്പുങ്കൽ, ജിജോ ചിറയിൽ, ജോസഫ് തുരുത്തി മാലിൽ, നയൻ നോബിൻ, നെബു സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി. സജിത നായർ പ്രോഗ്രാം കോഓർഡിനേറ്ററായിരുന്നു. ഒരുമ സെക്രട്ടറി ലിനു ചാക്കോ നന്ദി പ്രകാശിപ്പിച്ചു.

By:നിബു വെള്ളവന്താനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.