You are Here : Home / USA News

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Wednesday, May 09, 2018 11:26 hrs UTC

ജിമ്മി കണിയാലി

ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ യിലുള്ള KCSകമ്മ്യൂണിറ്റി സെന്ററില്‍ (5110 N Elston Ave, Chicago, IL 60630 ) വെച്ച് മെയ് 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ നടത്തുന്ന കാര്‍ഡ് ഗെയിംസ് ( 28 ആന്‍ഡ് റമ്മി) ഒരുക്കങ്ങള്‍ പൂര്‍ത്തിയായ തായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, കണ്‍വീനര്‍ ഷിബു മുളയാനിക്കുന്നേല്‍ തുടങ്ങിയവര്‍ അറിയിച്ചു. 28 കളിയില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും ന്യൂ മഹാരാജ ഫുഡ്‌സ് എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ ക്യാഷ് അവാര്‍ഡും കെ കെ ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കും. റമ്മി കളിയില്‍ ഒന്നാം സ്ഥാനം നേടുന്നത് ആള്‍ക്ക് 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടുന്ന ആള്‍ക്ക് 501 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും

 

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും ടീമുകളെ പ്രതീക്ഷിക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്റെ വിജയത്തിനായി ഷിബു മുളയാനിക്കുന്നേല്‍ കണ്‍വീനര്‍ ആയും ജോസ് സൈമണ്‍ മുണ്ട പ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പളളില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ഷിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന എല്ലാ പരിപാടികളും കൃത്യ സമയത്തു തന്നെ തുടങ്ങുമെന്നതിനാല്‍ ഈ മത്സരത്തിന്റെ കാര്യത്തിലും എല്ലാവരും സമയത്തു തന്നെ വന്നു സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 ടീമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ (630 849 1253), ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, (630 607 2208) , മത്തിയാസ് പുല്ലാപ്പള്ളില്‍ (847 644 6305) , രഞ്ജന്‍ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി (630 903 7680) , ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954 )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.