You are Here : Home / USA News

ഹൈസ്കൂളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 08, 2018 11:30 hrs UTC

ഹ്യൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടന്നു വരുന്ന വേനല്‍ക്കാലമലയാളം സ്കൂളിന്റെ പത്താമത് വാര്‍ഷികത്തിന്റെ ഭാഗമായി ഈ വര്‍ഷം ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ ഏറിയയില്‍ ഉള്ള 48 സ്കൂള്‍ ജില്ലകളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പന്ത്രണ്ടാം ക്ലാസിലെ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. വിവിധ സ്കൂളുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും, സഹൃദം പങ്കു വയ്ക്കുന്നതിനും, കേരളീയ പൈതൃകം നിലനിര്‍ത്തുന്നതിനും ഈ ഒത്തുചേരല്‍ സഹായിക്കും എന്ന് ജി.എസ്.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് ബ്ലസന്‍ ബാബുഅറിയിച്ചു. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ഈ മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച്ചയ്ക്കു മുമ്പ് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ടതാണ്.പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ അതതു സ്കൂളിലെ ടോപ്പ് ടെന്‍ പേര്‍സന്റേജ് ആണ് എന്ന് തെളിയിക്കുന്ന സ്കൂള്‍ റെക്കോര്‍ഡ് (ഏറ്റവും പുതിയ ട്രാന്‍സ് സ്ക്രിപ്റ്റ്, പിക്ചര്‍ ഐ.ഡി എന്നിവയുടെ കോപ്പികള്‍ കൂടി ചേര്‍ക്കേണ്ടതാണ് എന്ന് ജനറല്‍ കണ്‍വീനര്‍ ഷെര്‍വിന്‍ ഫിലിപ്പ്അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും GSCHOUSTON Facebook പേജ് സന്ദര്‍ശിക്കുക .

അപേക്ഷാ ഫോറം നേരിട്ട് ലഭിക്കുന്നതിന് gsc.houston@yahoo.com എന്ന ഇമെയില്‍ വിലാസത്തില്‍ ആവശ്യപ്പെടാവുന്നതാണ്. ഈ വര്‍ഷത്തെ സമ്മര്‍ മലയാളം ക്ലാസുകള്‍ ജൂണ്‍ 12ന് ടരമൃറെമഹല റോഡില്‍ ഉള്ള ഹാരിസ് കൗണ്ടി പബ്ലിക്ക് ലൈബ്രറിയില്‍വച്ച് രാവിലെ 10 മുതല്‍ 12.30 വരെയുള്ള സമയത്ത് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം മലയാളം സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ജെസി സാബു അറിയിച്ചു. 6 മുതല്‍ 16 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ക്ലാസിലേക്ക് വോളണ്ടിയര്‍ ആയി സേവനം അനുഷ്ഠിക്കുവാന്‍ താല്‍പര്യമുള്ള കോളേജ് വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുംഇതിന്റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.