You are Here : Home / USA News

കിലാഡിസ് വാര്‍ഷികത്തോടനുബന്ധിച്ചു മാവേലി കപ്പ് ടൂര്‍ണമെന്റ് സെപ്ത:22 23 തീയതികളില്‍

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Tuesday, May 08, 2018 11:28 hrs UTC

ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ കിലാഡിസ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചു ഫൂട്ട്‌ബോള്‍ (സോക്കര്‍) ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്തംബര് 22 ,23 തിയ്യതികളില്‍ ബബാള്‍ട്ടിമോറില്‍ വച്ച് നടത്തുന്ന ടൂര്‍ണമെന്റില്‍ ചിക്കാഗോ, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി , ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ, ഡെലവേര്‍, വെര്‍ജീനിയ, വാഷിംഗ്ടണ്‍, ഡി.സി. മെരിലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ഇനിയും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുമെന്ന് കരുതുന്നതായി ഭാരവാഹികള്‍ പറഞ്ഞു.പതിവുപോലെ മാവേലി കപ്പ് എന്ന പേരില്‍ നാമകരണം ചെയ്തിരിക്കുന്ന എവെര്‍റോളിംഗ് കപ്പും കാഷ് പ്രൈസുമാണ് വിജയികളെ കാത്തിരിക്കുന്നത്. നൂറിലേറെ അംഗങ്ങളുള്ള ബാള്‍ട്ടിമോര്‍ കിലാഡിസ് സ്‌പോര്‍ട്‌സ് ക്ലബ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളി സ്‌പോര്‍ട്‌സ് ക്ലബുകളില്‍ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന വലിയ സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ ഒന്നാണ്.

രാജ്യത്തെ മലയാളി സംഘടനകളും സ്‌പോര്‍ട്‌സ് ക്ലബ്ബുകളും സംഘടിപ്പിക്കുന്ന സോക്കര്‍. ക്രിക്കറ്റ് , വോളീബോള്‍ ചാംപ്യന്‍ഷിപ്പുകളില്‍ സ്ഥിരം സാന്നിധ്യമായ കിലാഡിസ് സ്‌പോര്‍ട്‌സ് ക്ലബ് നിരവധി ചാംപ്യന്‍ഷിപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്. 1998ല്‍ സ്ഥാപിതമെങ്കിലും ഈ ക്ലബിന് 29 വര്‍ഷത്തെ പാരമ്പര്യമുണ്ട്.1989ല്‍ മാവേലി ക്ലബ് എന്ന പേരില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ നാമകരണവും ഭരണനേതൃത്വവും നല്‍കിയാണ് കിലാഡിസ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന പ്രൊഫഷണല്‍ രീതിയിലുള്ള സ്‌പോര്‍ട്‌സ് ക്ലബിന് 1998ല്‍ രൂപം നല്‍കിയത്. കിലാഡിസിന്റെ കീഴില്‍ നിരവധി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും ജേതാക്കള്‍ക്ക് മാവേലി കപ്പ് എന്ന പേരില്‍ ട്രോഫികളും നല്‍കിയും വരുന്നു. പതിവിനു വിരുദ്ധമായി ഇക്കുറി ഇരുപതാം വാര്ഷികത്തോടനുബന്ധിച്ചു കൂടുതല്‍ ടീമുകളെ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി താഴെ പറഞ്ഞിരിക്കുന്ന വ്യക്തികളുമായി ബന്ധപ്പെടേണ്ടതാണ്:.

ജോ ചെറുശേരി (443)306-3211, അലക്‌സ് ആറ്റുമാലില്‍ (240)350-3167, ഷിബു സാമുവേല്‍ (301) 346-6133, ,ജോണ്‍ ചെറുശേരി(443)306-5662, ഓസ്റ്റിന്‍ അലുവത്തിങ്കല്‍ (410)300-2616 . ടൂര്‍ണമെന്റിന്റെ ഫിസ്ച്ചര്‍ പിന്നീട് അറിയിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ലയര്‍ കാണുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.