You are Here : Home / USA News

ബെൻ പോൾ ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്നു

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Sunday, May 06, 2018 10:17 hrs UTC

ഫ്ലോറിഡ : ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി മെരിലാൻഡിൽ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ് ബെൻ പോൾ മത്സരിക്കുന്നു. കഴിഞ്ഞ മൂന്നു തവണയായി (6 വർഷം) ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായി തുടരുന്ന ബെൻ പോളിന്റെ മികച്ച പ്രകടനത്തെ തുടർന്നാണ് 2018 - 2020 തെരെഞ്ഞെടുപ്പിൽ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക്മ മത്സരിപ്പിക്കാനൊരുങ്ങുന്നത്.

സംഘടനാ രംഗത്ത് മികച്ച പ്രവർത്തങ്ങൾ കാഴ്ചവെച്ചിട്ടുള്ള ബെൻ പോൾ വാഷിംഗ്‌ടൺ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്.) യുടെ സജീവ പ്രവർത്തകനാണ്. കെ.സി.എസിന്റെ പ്രസിഡന്റ്, സെക്രട്ടറി, എസ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനജീവിതം ആരംഭിക്കുന്നത്.കോലഞ്ചേരി സെയിന്റ് പീറ്റേഴ്‌സ് കോളേജിൽ പ്രീഡിഗ്രിയും കോതമംഗലം എം.എ. കോളേജിൽ നിന്ന് ബി.എസ്‌സിയും പഠിക്കുന്ന കാലത്തു സ്പോർട്സിന്റെ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. പഠിക്കുന്ന കാലം മുതൽ കോൺഗ്രസ് അനുഭാവിയായിരുന്ന ബെൻ പോൾ 1988 ലാണ് അമേരിക്കയിൽ കുടിയേറുന്നത്.

വാഷിങ്ങ്ട്ടൻ ഡി.സിയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ തന്റെ നേതൃ പാടവം തെളിയിച്ച ബെൻ പോൾ വാഷിംഗ്‌ടൺ ഡി.സിയിലെ സൈന്റ്റ് മേരീസ് സിറിയൻ ഓര്ത്തോഡോക്സ് പള്ളിയുടെ വൈസ് പ്രസിഡന്റ്,സെക്രട്ടറി, ട്രഷറർ, എനിയ നിലകളിൽ പ്രവർത്തിക്കുകയും നിലവിൽ എസ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായി കഴിഞ്ഞ 6 വർഷമായി പ്രവർത്തിക്കുന്ന ബെൻ പോളിന്റെ സാന്നിധ്യവും പ്രവർത്തന പരിചയവും ഫൊക്കാനയുടെ 2018-2020 വർഷത്തെ ഭരണസമിതിക്ക് മുതൽക്കൂട്ടാകുമെന്ന് പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന മാധവൻ ബി. നായർ, സെക്രട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജെസി റിൻസി, ജോയിന്റ് ട്രഷറർ പ്രവീൺ തോമസ് എന്നിവരും ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി മത്സരിക്കുന്ന ഡോ.മാത്യു വര്ഗീസും(രാജൻ), ഡോ.മാമ്മൻ സി. ജെക്കബ്, എറിക് മാത്യു, എന്നിവരും നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോയി ടി. ഇട്ടൻ, ദേവസി പാലാട്ടി, വിജി നായർ, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, രാജീവ് ആർ. കുമാർ, റീജിയണൽ വൈസ് പ്രസിഡന്റുമാരായ രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), ഗീത ജോർജ്‌ (കാലിഫോർണിയ), എൽദോ പോൾ (ന്യൂ ജേർസി- പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), ഫ്രാൻസിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ മിഡ് വെസ്റ്റ് ), വിമൻസ് ഫോറം ചെയർപേഴ്‌സൺ ആയി മത്സരിക്കുന്ന ലൈസി അലക്സ് ,ഓഡിറ്റർ ആയി മത്സരിക്കുന്ന ചാക്കോ കുര്യൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു

നീതിന്യായ വകുപ്പിൽ ( department of justice ) ആൽക്കഹോൾ,ടുബാക്കോ,ആൻഡ് ഫയർ ആംമസ് (A T F ) വിഭാഗത്തിൽ ജീവനക്കാരനാണ് മെരിലാൻഡ് ബെൽറ്സ്‌വിൽ സ്വദേശിയായ ബെൻപോൾ. പെരുമ്പാവൂർ കുറുപ്പംപടി മരങ്ങാട്ട് പരേതരായ പൗലോസ് അന്നമ്മ ദമ്പതികളുടെ ഏഴുമക്കളിൽ ആറാമനാണ്. ഭാര്യ: ബാങ്ക് ഉദ്യോഗസ്ഥയായ മാരീകുഞ്ഞ.മക്കൾ \: മാസ്‌റ്റേഴ്‌സ് വിദ്യാർത്ഥികളായ രോഷ്‌മാ,റോഷിത..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.