You are Here : Home / USA News

ഹൃദയമിടിച്ചു തുടങ്ങിയാൽ ഗർഭഛിദ്രം പാടില്ല; ഉത്തരവിൽ ഐഓവ ഗവർണർ ഒപ്പിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 05, 2018 01:20 hrs UTC

ഡെസ്മോയിൻസ് (ഐഓവ) ∙ മാതാവിന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയതിനുശേഷം ഗർഭചിദ്രം നിരോധിക്കുന്ന കർശന നിയമത്തിൽ ഐഓവ ഗവർണർ ഒപ്പിട്ടു.

ഗർഭസ്ഥ ശിശുവിന് ആറാഴ്ച വളർച്ചയെത്തിയാൽ ഹൃദയ സ്പന്ദനം ആരംഭിക്കുമെന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്.

ഞാൻ മനുഷ്യ ജീവന് വലിയ വില കൽപിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ഗവർണർ അബോർഷൻ ലോയിൽ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഐഓവ സംസ്ഥാനത്തിന്റെ ഇരുസഭകളിലും ഈ ബില്ലിനെ അനുകൂലിച്ചു കൊണ്ട് വോട്ടു ചെയ്യുന്നതിന് ഒരു ഡമോക്രാറ്റ് അംഗം പോലും തയ്യാറായിരുന്നില്ല.

മാർച്ച് മാസം 15 ആഴ്ച വളർച്ചയെത്തിയ കുഞ്ഞുങ്ങളുടെ ഗർഭഛിദ്രം നിരോധിക്കുന്ന നിയമത്തിൽ മിസ്സിസിപ്പി ഗവർണർ ഒപ്പു വെച്ചിരുന്നുവെങ്കിലും ആറാഴ്ച വളർച്ചയെത്തിയാൽ ഗർഭ ചിദ്രം അനുവദനീയമല്ല എന്ന നിയമം നിലവിൽ വന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് റിപ്പബ്ലിക്കൻ പാർട്ടി ഭരണം നടത്തുന്ന ഐഓവ.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പുതിയ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പ്രസിഡന്റ് സൂസന്ന ഡി ബെക്ക പറഞ്ഞു. ഗർഭധാരണം നടന്നു എന്ന് അറിയുന്നതിനു മുമ്പ് തന്നെ ഗർഭ ചിദ്രം നിരോധി ക്കണമെന്ന് പുതിയ ഹാർട്ട്ബീറ്റ് ബില്ലെന്നു നിയമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.