You are Here : Home / USA News

ഔട്ട്സ്റ്റാന്‍ഡിങ് അണ്ടര്‍ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡന്റ് അവാര്‍ഡ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 05, 2018 04:21 hrs UTC

ഓസ്റ്റിന്‍ : ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിന്‍, ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ആണ് മലയാള വിഭാഗം . ഈ വര്‍ഷത്തെ ഔട്ട്സ്റ്റാന്‍ഡിങ് അണ്ടര്‍ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡന്‍റ് അവാര്‍ഡിന് ഒന്നാം വര്‍ഷ മലയാള വിഭാഗത്തില്‍ നിന്ന് അഭിലാഷ് ഡേവിഡ്‌സന്നും , രണ്ടാം വര്‍ഷ മലയാള വിഭാഗത്തില്‍ നിന്ന് നിതിന്‍ വര്ഗീസ് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.

യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും പ്രൊഫസറുമായ ഡോ. ഡൊണാള്‍ഡ് ഡേവിസ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ്‌നല്‍കിയത് . മലയാള ഭാഷയില്‍ റീഡിങ് , ലിസണിങ് , സ്പീകിംഗ് എന്നീ മേഖലകളില്‍ ഉള്ള പരിജ്ഞാനം ആയിരുന്നു അടിസ്ഥാനം . രണ്ടാം വര്‍ഷ മലയാള വിദ്യാര്‍ത്ഥിയായ നിതിന്‍ കംപ്യൂട്ടര്‍ സയന്‍സ് മേജര്‍ ആണ് . മലയാളം മൈനര്‍ ആയി പഠിക്കുന്നു. കഴിഞ്ഞ എല്ലാ സെമസ്റ്റര്‍കളിലും നിതിന് എ ഗ്രേഡ് ആയിരുന്നു.

മലയാളം ഒന്നാം വര്‍ഷം പഠിക്കുന്ന അഭിലാഷ് രണ്ടു മേജര്‍ ചെയ്യുന്നുണ്ട് . സൈക്കോളജിയും ,ബിസിനസ്സും. മലയാള ഭാഷയും സംസ്ക്കാരവും അറിയുവാനും പഠിക്കുവാനും എപ്പോഴും സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു സെമെസ്റ്ററുകളിലും അഭിലാഷിനു മലയാളത്തിനു എ ഗ്രേഡ് ലഭിച്ചിരുന്നു. ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിന്‍, മലയാള വിഭാഗം പ്രൊഫസര്‍ ഡോ. ദര്‍ശന മനയ്തു ശശി അറിയിച്ചതാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.