You are Here : Home / USA News

കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അഞ്ചിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 04, 2018 05:55 hrs UTC

ന്യൂയോർക്ക്: കൊപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മെയ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ  അഭ്യർഥിച്ചു. ശക്തമായ കൊപ്പേല്‍, സുരക്ഷിതമായ കൊപ്പേല്‍, ഊര്‍ജസ്വലമായ കൊപ്പേല്‍ എന്നതാണ് ബിജുവിന്റെ മുദ്രാവാക്യം.

പൊതുപ്രവര്‍ത്തനം സമര്‍പ്പിത ജീവിതമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് ബിജു മാത്യു.  

പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായ ബിജു നിലവില്‍ കൊപ്പേല്‍ റിക്രിയേഷന്‍ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റാണ്. സിറ്റി ബോര്‍ഡില്‍ എട്ടു വര്‍ഷവും പാര്‍ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ ബോര്‍ഡില്‍ നാലുവര്‍ഷവും പ്രവര്‍ത്തിക്കുകയുണ്ടായി. ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. 

ബോസ്റ്റണിലെ സഫോക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജനിയറിങില്‍ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സും നേടിയ ബിജു മാത്യു ഇരുപതു വര്‍ഷമായി ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.