You are Here : Home / USA News

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഇംഗ്ലീഷ് ചാപ്പൽ ഒന്നാം വാർഷികം

Text Size  

Story Dated: Friday, May 04, 2018 05:43 hrs UTC

ഡാലസ്: സെന്റ് ഇഗ്നേഷ്യസ് മലങ്കര ജാക്കബൈറ്റ് സിറിയക്ക് ക്രിസ്ത്യൻ കത്തീഡ്രൽ, ഇംഗ്ലീഷ് ചാപ്പലിന്റെ ഒന്നാം വാർഷികാഘോഷം മേയ് 5 ശനി വൈകിട്ട് നടത്തുന്നു.

വാർഷികത്തോടനുബന്ധിച്ച്  വൈകിട്ട് 6.30ന് സെന്റ് ഇഗ്നേഷ്യസ് ഓഡിറ്റോറിയത്തിൽ ഓർത്തഡോക്സ് മെഡിറ്റേഷൻ ആരാധന ക്രമീകരിച്ചിരിക്കുന്നു. ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളേയും പ്രതിനിധീകരിച്ച്, കുരിശാകൃതിയിൽ മെഴുകുതിരികൾ തെളിയിച്ച്, അതിന് ചുറ്റുമായി പ്രാർത്ഥനയോടും ധ്യാനത്തോടും കൂടെ പങ്ക് ചേരുന്ന രീതിയിലാണ് മെഡിറ്റേഷൻ ആരാധന നടത്തുന്നത്. ഇടവകയുടെ  കാവൽ പിതാവായ മാർ ഇഗ്നേഷ്യസ് നൂറോനൊയുടെ ജീവിതവും ലേഖനങ്ങളുമാണ് പ്രധാന ചിന്താവിഷയം. സുറിയാനിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ധ്യാനാത്മകമായ ഗീതങ്ങൾ വേദപുസ്തക വായന, ധ്യാനം എന്നിവയും ഈ  ആരാധനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഭക്തി നിർഭരമായ ഈ കൂട്ടായ്മയിൽ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഇടവകയിലേയും സമീപ ഇടവകയിലേയും എല്ലാ വിശ്വാസികളേയും ഹാർദമായി  സ്വാഗതം ചെയ്യുന്നതായി കത്തീഡ്രൽ വികാരി റവ. ഫാ. യൽദൊ പൈലി അറിയിച്ചു. വികാരിക്ക് പുറമെ അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രാജൻ മാത്യു, ഷാജി ജോൺ (സെക്രട്ടറി), ജോസഫ് ജോർജ് (ട്രസ്റ്റി), ചാപ്പൽ കമ്മറ്റിയംഗങ്ങളായ ഡോ. ജോർജ് എരമത്ത്, ആഷ്‍ലി മാത്യു, സാജു കുരുവിള, ജെയ്മി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിങ് കമ്മിറ്റിയും ചാപ്പൽ മിഷ്യൻ ടീമംഗങ്ങളും ചേർന്ന് വിപുലമായ ക്രമീകരണങ്ങൾ നടത്തി വരുന്നു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.