You are Here : Home / USA News

ചിത്രശലഭങ്ങൾ ഹൂസ്റ്റണിൽ വൻവിജയം

Text Size  

Story Dated: Friday, May 04, 2018 05:23 hrs UTC

ഹൂസ്റ്റൺ ∙ അമേരിക്കയിലുടനീളം 2018 ൽ നിറഞ്ഞ സദസ്സിൽ വിജയകരമായി നടക്കുന്ന ചിത്രശലഭങ്ങൾ എന്ന സംഗീതമേള ഹൂസ്റ്റണിൽ വൻ വിജയം. മിസൗറിസിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളിലാണ് സംഗീതമേള നടന്നത്.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്)ആഭിമുഖ്യത്തിൽ മലയാളത്തിന്റെ വാനമ്പാടി ചിത്രയും പ്രശസ്ത സംഗീത സംവിധായകൻ ശരത്തും മലയാള സിനിമ ഗാനരംഗത്തെ പുതിയ പ്രതിഭകളായ നിഷാദും, രൂപ രേവതിയും ചേർന്ന് ഒരുക്കിയ ഈ കലാശിൽപം സദസ്സിനെ പൂർണ്ണമായും സംഗീതത്തിന്റെ മാസ്മരിക ലഹരിയിൽ ആഴ്ത്തി. 15 ൽ പ്പരം ഉപകരണ സംഗീതജ്ഞന്മാർ അടങ്ങിയ ലൈവ് ഓർക്കസ്ട്രായും ചിത്രശലഭത്തിന് ഉണ്ടായിരുന്നു. നിറഞ്ഞ കൈയടിയോടെ ആണ് സദസ് ചിത്രശലഭങ്ങൾ ഏറ്റുവാങ്ങിയത്.

ഡോ. ഫ്രീമു വർഗീസും ഡയസ് ദാമോദരനും മറ്റും നേതൃത്വം നൽകുന്ന ഫ്രീഡിയ എന്റെർ പ്രൈസാണ് ചിത്രശലഭങ്ങൾ എന്ന പ്രോഗ്രാം അമേരിക്കയിൽ കൊണ്ടുവന്നത്. മാഗിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു സംഗീതമേള നടക്കുന്നത്.

p>മാഗിന്റെ ബോർഡ് അംഗം പൊന്നുപിള്ളയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ജോഷ്വാ ജോർജ്, സെക്രട്ടറി ബാബു മുല്ലശ്ശേരി, ട്രഷറർ ഏബ്രഹാം തോമസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ശശിധരൻ നായർ, സ്റ്റാഫോർഡ് സിറ്റി കൗൺസിലർ, കെൻ മാത്യു, പൊന്നുപിള്ള, ഇവന്റ് സ്പോൺസർ,  ജോൺ വർഗീസ്, പ്രോംന്റ് റിയൽറ്റി, ഗ്രാൻഡ് സ്പോൺസർ ഹെൻറി, അബാക്കസ് ട്രാവൽ എന്നിവർ ചേർന്നു നിലവിളക്ക് കൊളുത്തി  സംഗീതമേള ആരംഭിച്ചു. ജോഷ്വാ ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു പ്രസംഗിച്ചു.

മാഗിന്റെ പ്രസിഡന്റ് ജോഷ്വാ ജോർജിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് സുനിൽ മേനോൻ, സെക്രട്ടറി ബാബു മുല്ലശ്ശേരി, ജോയിന്റ് സെക്രട്ടറി വിനോദ് വാസുദേവൻ, ട്രഷറർ ഏബ്രഹാം തോമസ്, ജോയിന്റ് ട്രഷറർ രാജൻ യോഹന്നാൻ, ബോർഡ് അംഗങ്ങളായ ആൻഡ്രൂസ് ജേക്കബ്, റെജി ജോൺ, പൊന്നുപിള്ള, മാർട്ടിൻ ജോൺ, മോൻസി കുര്യാക്കോസ് എന്നിവരുടെ കഠിനാദ്ധ്വാനം ഈ പ്രോഗ്രാം വളരെ വിജയകരമാകുന്നതിനു സാധിച്ചു. മറ്റു ബോർഡ് അംഗങ്ങളായ ഡോ. മാത്യു വൈരമൺ, റോണി ജേക്കബ്, ലക്ഷ്മി പീറ്റർ, മേരിക്കുട്ടി ഏബ്രഹാം, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവരും ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ആൻഡ്രൂസ് ജേക്കബ് ഈ സംഗീതമേള ഏറ്റവും  ഭംഗിയായി കോർഡിനേറ്റ് ചെയ്തു. ലക്ഷ്മി പീറ്റർ പ്രോഗ്രാമിന്റെ എംസിയായി പ്രവർത്തിച്ചു. ഡോ. മാത്യു വൈരമൺ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. ആയിരത്തി ഇരുന്നൂറിൽപ്പരം ആളുകൾ ഈ സംഗീതമേളയിൽ പങ്കെടുത്തു. സ്പോൺസർമാരുടെ സഹകരണം ധാരാളമായി ഈ പ്രോഗ്രാമിനു ലഭിച്ചു. ഇതിൽ നിന്നു ലഭിക്കുന്ന ആദായം മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്.

By: Mathew Vairamon

PRO-MAGH

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.