You are Here : Home / USA News

ഇന്ത്യ പ്രസ്സ് ക്ളബിന്റെ മെഡിക്കല്‍ ജേര്‍ണലിസം ടീമിന്റെ ഉദ്ഘാടനം ശനിയാഴ്ച ഡാളസ്സില്‍

Text Size  

Story Dated: Friday, May 04, 2018 01:03 hrs UTC

മലയാള മാധ്യമ രംഗത്ത് അതിവേഗം ശക്തി പ്രാപിക്കുന്ന മെഡിക്കല്‍ ജേര്‍ണലിസത്തിന്റെ സാധ്യതകള്‍ കോര്‍ത്തിണക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പ്രസ്സ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം നല്കിയ മെഡിക്കല്‍ ജേര്‍ണലിസം ടീമിന്റെ ഔദ്യോഗിക ഉദ്ഘാടനം വി.ടി ബല്‍റാം എം .എല്‍ എ ശനിയാഴ്ച (05/05/18) ഡാളസ്സില്‍ നിര്‍വ്വഹിക്കും ലോക പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ എം .വി പിള്ള മുഖ്യ അതിഥിയായിരിക്കും .ഇന്ത്യ പ്രസ് ക്‌ളബിന്റെ ആരംഭകാലം മുതലുള്ള അഭ്യുദയകാംഷികളും ആരോഗ്യമേഖലയില്‍ വിദഗ്ധരുരുമായ ഡോ എം വി പിള്ള , ഡോ റോയി തോമസ്സ് , ഡോ സാറാ ഈശോ എന്നിവരോടൊപ്പം ഏഷ്യാനെറ്റില്‍ 500ല്‍ പരം മെഡിക്കല്‍ എപ്പിസോടുകള്‍ ചെയ്ത വാഷിങ്ങ്ടണില്‍ നിന്നുള്ള ഡോ എസ് എസ് ലാലും മെറ്റ്‌ലൈഫിന്റെ ഗ്‌ളോബല്‍ ഡയറക്ടറും ആരോഗ്യമേഖലയില്‍ നിരവധി ലേഖനങ്ങളും പ്രസ്ദ്ധീകരിച്ച ഡോ ലീന ജോണ്‍സും ഉള്‍പ്പെടുന്ന ടീമാണ് ഇന്ത്യ പ്രസ്സ് ക്‌ളബിന് ഏറെ അഭിമാനിക്കാവുന്ന ഈ പ്രൊഫ്ഫഷണല്‍ വിങ്ങിന് തുടക്കമിടുക.

ഇന്ത്യ പ്രസ്സ് ക്‌ളബ്ബ് പടുത്തുയര്‍ത്തിയ വിശ്വാസ്യതയുടെയും കെട്ടുറപ്പിന്റെയും ഫലം കൂടിയാണ് ഈ മെഡിക്കല്‍ വിദഗ്ദരുടെ സഹകരിച്ചു മുന്നേറാനുള്ള തീരുമാനത്തിനു പിന്നില്‍.ഡോ എം വി പിള്ള ചെയര്‍മാനും ഡോ റോയ് തോമസ്സ് വൈസ് ചെയര്‍മാനുമായുള്ള ടീമിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന് മറ്റ് പലരുമായും ചര്‍ച്ചകള്‍ പുരോഗമിച്ച് വരുന്നു. മെഡിക്കല്‍ ജേര്‍ണലിസത്തിന്റെ പുതിയ മേഖലകളിലേക്ക് കൂട്ടായ പ്രയ്തനത്തിലൂടെ മുന്നേറുന്നതിനോടൊപ്പം ഈ ടീം നമ്മുടെ നാടിനും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന മികവിന്റെ കേന്ദ്രം ആയി മാറുമെന്ന് ഉറപ്പിക്കാം

ഗാര്‍ലാന്റിലെ ഇന്ത്യ കള്‍ച്ചറല്‍ & എഡ്യുക്കേഷന്‍ സെന്റ്റില്‍ (3821 Broadway Blvd , Garland , TX 75043) വൈകിട്ട് 6.30ന്‌ (May 05,2018) ആരംഭിക്കുന്ന പരിപാടിയില്‍ ഇന്ത്യ പ്രസ്സ് ക്ളബിന്റെ ദേശീയ ഭാരവാഹികളും പ്രാദേശിക സംഘടന നേതാക്കളും പങ്കെടുക്കുന്നതാണെന്ന് പ്രസിഡന്റ് ടി.സി ചാക്കോയും സെക്രട്ടറി ബിജിലി ജോര്‍ജ്ജും അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് T C Chacko , President - 214.682.7672 Bijili George , Secretary -224.794.2646

 

India Press Club Of North America (IPCNA)

Press Release # 2018005/1819

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.