You are Here : Home / USA News

മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷനു പുതിയ നേതൃത്വം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 03, 2018 04:47 hrs UTC

ഡിട്രോയിറ്റ്∙ മിഷിഗണിലെ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗന്റെ (MPTM) 2018- 20 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഈപ്പന്‍ ചെറിയാനും സെക്രട്ടറിയായി ജയ്‌മോന്‍ ജേക്കബും സ്ഥാനമേറ്റു. തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് ജയിംസ് കുരീക്കാട്ടില്‍, ട്രഷറര്‍ രാജീവ് ജോസ്, ജോയിന്റ് സെക്രട്ടറി അജീഷ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഹണി ചെമ്പിത്താനം എന്നിവരാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തുകയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഭിലാഷ് പോളിന്റെ നേതൃത്വത്തില്‍ നടന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വിജയകരമായി നടപ്പിലാക്കിയ മെഡിക്കല്‍ ക്യാംപ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും തുടരാന്‍ തീരുമാനിച്ചു. കൂടാതെ ഡിട്രോയിറ്റിലെ ഇന്ത്യന്‍ സമൂഹത്തിനു ഗുണകരമാകുന്ന ഫിസിക്കല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കുമെന്നു പ്രസിഡന്റ് ഈപ്പന്‍ ചെറിയാന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.