You are Here : Home / USA News

ഓക്‌ലഹോമ സെനറ്റിൽ രാജൻ സെഡു ഹൈന്ദവ പ്രാർഥനയ്ക്ക് നേതൃത്വം നൽകി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 03, 2018 04:44 hrs UTC

ഓക്‌ലഹോമ∙ ഓക്‌ലഹോമ സ്റ്റേറ്റ് സെനറ്റർമാർക്കു വേണ്ടി ഹൈന്ദവ രീതിയിൽ നടത്തിയ പ്രഥമ പ്രാർഥനയ്ക്ക് ഇന്ത്യൻ അമേരിക്കൻ ആത്മീയ നേതാവ് രാജൻ സെഡു നേതൃത്വം നൽകി. സെനറ്റിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് ഇതോടെ തുടക്കം കുറിച്ചു. ഏപ്രിൽ 30 ന് സഭ ആരംഭിക്കുന്നതിന് മുമ്പായിരുന്നു പ്രാർഥന.

യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റും ഹൈന്ദവ ആചാര്യനുമായ, നവാഡയിൽ നിന്നുള്ള രാജൻ ഓക്‌ലഹോമ സിറ്റി റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ സ്റ്റെഫിനിയുടെ അതിഥിയായിട്ടാണ് സെനറ്റിൽ എത്തിയത്. വിവിധ മതസ്ഥർ സെനറ്റിൽ അംഗങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർഥന നടത്തിയിരുന്നുവെങ്കിലും ഹൈന്ദവാചാര പ്രകാരമുള്ള പ്രാർഥന നടത്തിയിട്ടില്ല എന്ന പരാതി ഇതോടെ പരിഹരിക്കപ്പെട്ടതായി സ്റ്റെഫിനി പറഞ്ഞു.

വിവിധ സംസ്ഥാന തലസ്ഥാനങ്ങൾ സന്ദർശിച്ച് സെനറ്റംഗങ്ങൾക്കു വേണ്ടി രാജൻ പ്രാർഥന നടത്തിയിട്ടുണ്ട്. മതസൗഹാർദം വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് രാജൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.