You are Here : Home / USA News

ഡാകാ പദ്ധതി അവസാനിപ്പിക്കണം: ടെക്സസ് ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങൾ കോടതിയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 03, 2018 04:39 hrs UTC

ഓസ്റ്റിൻ∙ അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിചേർന്ന കുട്ടികൾക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഒബാമ കൊണ്ടുവന്ന ഡാകാ പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ടെക്സസ് ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങൾ കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചു. ഡാകാ പദ്ധതി പുനരാരംഭിക്കുന്നതിനും പുതിയ അപേക്ഷകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ട്രംപ് ഭരണകൂടത്തിന് വാഷിങ്ടൻ ഫെഡറൽ ജഡ്ജി ഉത്തരവ് നൽകിയിരുന്നു.

ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സറ്റൽ 2017 ൽ ഫെഡറൽ ഗവൺമെന്റ് ഡാകാ പ്രോഗ്രാം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ടെക്സസിൽ നിന്നുള്ള 120,000 കുട്ടികളെ ഡിപ്പോർട്ടേഷൻ ചെയ്യുന്നത് തടഞ്ഞ് അവർക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിന് ഒബാമ നിയമ നിർമ്മാണം നടത്തിയതിനെ ശക്തമായ ഭാഷയിലാണ് ടെക്സസ് വിമർശിച്ചിരുന്നത്. ടെക്സസ്, അലബാമ, അർകൻസ, ലൂസിയാന, നെബ്രാസ്ക, സൗത്ത് കാരലൈന, വെസ്റ്റ് വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.