You are Here : Home / USA News

കോമളൻ പിള്ളയെ നായർ ബെനവലന്റ് അസോസിയേഷന്‍ പ്രസിഡണ്ടായിവീണ്ടും തെരഞ്ഞുടുത്തു. പ്രദീപ് മേനോൻ, ജനറൽ സെക്രട്ടറി .

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, May 01, 2018 03:05 hrs UTC

ന്യു യോര്‍ക്ക്: നായർ ബെനവലന്റ് അസോസിയേഷന്‍ പ്രസിഡണ്ടായി കോമളൻ പിള്ളയെയും വീണ്ടും തെരഞ്ഞുടുത്തു ,വൈസ് പ്രസിഡന്റ് ആയി രാമദാസ് കൊച്ചുപറമ്പിലിനേയും , സെക്രട്ടറിയായി പ്രദീപ് മേനോനെയും , ട്രഷർ ആയി പ്രഭാകരൻ നായരെയും , ജോ. സെക്രട്ടടറി ആയി ശശി നായരെയും തെരഞ്ഞുടുത്തു.

കമ്മിറ്റി അംഗങ്ങള്‍: രഖുവരൻ നായർ, നരേന്ദ്രൻ നായർ, നിഷാന്ത് നായർ, ഗോപിനാഥ കുറുപ്പ്,വിജയകുമാർ നായർ, ചന്ദ്ര മോഹൻ, രാജേശ്വരി രാജഗോപാൽ, മുരളീധരൻ നായർ, പ്രദീപ് പിള്ള, ഹേമന്ത് നായർ, ജയപ്രകാശ് നായർ എന്നിവരെയും മൂന്നുവർഷം ട്രസ്റ്റി ബോർഡ് മെംബേർ ആയി രാമചന്ദ്രൻ നായരേയും, ഓഡിറ്റേഴ്‌സ് ആയി സുധാകരൻ പിള്ള, രഘുനാഥൻ നായർ എന്നിവരെയും തെരഞ്ഞുടുത്തു.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നായർ ബെനവലന്റ് അസോസിയേഷന്റെ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് പ്രസിഡണ്ടായി തെരഞ്ഞടുത്ത കോമളൻ പിള്ള. ഇത് മൂന്നാം തവണയാണ് അദ്ദേഹം പ്രസിഡന്റ് ആയി തെരഞ്ഞടുക്കുന്നത്. നായർ ബെനവലന്റ് അസോസിയേഷന്റെ വളർച്ചയിൽ നിർണ്ണായക സാധിനം ചെയ്യ്ത വെക്തി കൂടിയാണ് ആണ് അദ്ദേഹം. അസോസിയേഷന് സ്വന്തമായി ഒരു ആസ്ഥാനം വാങ്ങിയത് കോമളൻ പിള്ള ആദ്യമായി പ്രസിഡന്റ് ആയിരുന്ന സമയത്താണ്.

സ്ഥാന ലബ്ധിയില്‍ എറെ സന്തോഷിക്കുന്നതായും സംഘടനയെ 3 തവണ നയിക്കാന്‍ കിട്ടിയ മുഹുര്‍ത്തം വലിയ അംഗീകാരമായി കരുതുന്നതായും കോമളൻ പിള്ള പറഞ്ഞു. ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയില്‍ ഒരു അംഗീകാരം ലഭിക്കുമ്പോള്‍ ആ ചരിത്ര മുഹുര്‍ത്തത്തിനു പത്തര മാറ്റു ഭംഗി കൂടും. സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പം പങ്കാളി ആകുവാന്‍ സാധിച്ചു എന്നതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഘടനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ച നിരവധി വ്യക്തികകൾ ഉണ്ട്, അവരുടെ ലക്ഷ്യം പരസ്പര സഹകരണവും സാംസ്‌കാരികമായ ഉന്നതിയും അവ പിന്തലമുറക്കു കൈമാറണമെന്ന ആഗ്രഹവുമായിരുന്നു . വെറും പതിനഞ്ച് ഫാമിലിയുമായി തുടങ്ങിയ അസോസിയേഷൻ ഇന്ന് 250 ൽ അധികം ഫാമിലി മേമ്ബെര്സും ആയിരത്തിൽ അധികം മെംബേർസ് ഉള്ള പ്രബലമായ സഘടനയായി മാറ്റിയെടുക്കുന്നതിൽ പ്രവർത്തിച്ച പല മുൻ ഭാരവാഹികളുടെ പ്രവർത്തങ്ങളെ പ്രശംസിക്കുന്നതിയി പ്രസിഡന്റ് അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.