You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷൻ അംഗത്വ വിതരണം മെയ് 1 മുതൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 30, 2018 01:14 hrs UTC

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിറ്റുതലങ്ങളിൽ മെയ് 1 മുതൽ 30 വരെ പ്രവാസി മലയാളി ഫെഡറേഷൻ അംഗത്വ വിതരണം നടത്തുമെന്ന് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ അറിയിച്ചു. പിഎംഫിൽ പ്രവർത്തിക്കുവാൻ തയാറുള്ളവരെ സംഘടനയിലേക്ക് ആകർഷിക്കുന്നതിനും പിഎംഫിന്റെ ആശയങ്ങൾ ജനങ്ങൾക്കിടിയിൽ പ്രചരിപ്പിക്കുന്നതിനും അവസരം ഉപയോഗിക്കണം. ഓരോ രാജ്യങ്ങളിലും അതാതിടങ്ങളിലെ അവസ്ഥ അനുസരിച്ചു മെമ്പർഷിപ്പ് ഫീ ഏർപ്പെടുത്താവുന്നതാണ്. എന്നാല്‍ 1000 രൂപയിൽ അധികമാകാൻ പാടില്ലെന്നു റാഫി പാങ്ങോട് (ഗ്ലോബൽ പ്രസിഡന്റ്) നിർദേശം നൽകിയിട്ടുണ്ട്.

കോഓഡിനേറ്ററന്മാർ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പിഎംഫിനെ കൂടുതൽ ഉയരത്തിൽ എത്തിക്കുന്നതിന് എല്ലാ അംഗങ്ങളും സജീവമായി പ്രവർത്തികേണമെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ ജോസ് കാനാട്ട് അഭ്യർഥിച്ചു. അമേരിക്കയിലെ മെമ്പർഷിപ്പുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്. ജോസ് കാനാട്ട്-ന്യൂയോർക് (516 655 4270). പി. തോമസ് രാജൻ-ഡാലസ് (214 287 3135).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.