You are Here : Home / USA News

പത്മഭൂഷണ്‍ ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെയും ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെയും സഭയായി ആദരിക്കുന്നു

Text Size  

Story Dated: Saturday, April 28, 2018 12:24 hrs UTC

ഷാജി രാമപുരം

ന്യൂയോര്‍ക്ക്: പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ഭാരതം ആദരിച്ചതിലൂടെ രാഷ്ട്രത്തിന്റെ ബിഷപ്പും ഏപ്രില്‍ 27ന് നൂറ്റി ഒന്നാം വയസ്സിലേക്ക് പ്രവേശിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ആയ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തായെയും, പൗരോഹിത്യത്തിന്റെ അറുപത് വര്‍ഷം പൂര്‍ത്തീകരിച്ച മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മയെയും സഭയായി ആദരിക്കുന്നു.

ഏപ്രില്‍ 30ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവല്ലാ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു മുഖ്യ അതിഥി ആയിരിക്കുന്നതും രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ.പി.ജെ.കുര്യന്‍, മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുടങ്ങിയ നേതാക്കന്മാര്‍ പങ്കെടുക്കും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഡോ.യൂഹനോന്‍ മാര്‍ കിസോസ്റ്റമോസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന യോഗം മലങ്കര യാക്കോബായ സഭയുടെ സിനഡ് സെക്രട്ടറി ബിഷപ് ഡോ.ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മലങ്കര കത്തോലിക്ക സഭയുടെ  തിരുവല്ലാ ആര്‍ച്ച് ബിഷപ്. ഡോ.തോമസ് മാര്‍ കൂറിലോസ് തുടങ്ങിയ സഹോദരീ സഭകളിലെ ബിഷപ്പുമാര്‍ , വൈദീകര്‍ എന്നിവര്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ സഭാ ട്രഷറാര്‍ പി. പി.അച്ചന്‍കുഞ്ഞ് സഭയുടെ ഉപഹാരം സമര്‍പ്പിക്കുന്നതും ബിഷപ് ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോസിയോസ് സ്വാഗതവും, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് കൃതജ്ഞതയും അറിയിക്കും.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തെ പ്രതിനിധീകരിച്ച് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.