You are Here : Home / USA News

ഒക്കലഹോമയില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കാരി ഗണ്‍ബില്‍ 59-29 വോട്ടുകള്‍ക്ക് പാസ്സായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 28, 2018 12:05 hrs UTC

ഒക്കലഹോമ: പെര്‍മിറ്റോ ട്രെയ്‌നിങ്ങോ ഇല്ലാതെ തോക്കുകള്‍ ആര്‍ക്കും എവിടേയും കൊണ്ടുനടക്കുന്നതിന് ഒക്കലഹോമ ഹൗസ് ഓഫ് പ്രെസന്റേറ്റീവ്‌സ് ബുധനാഴ്ച അംഗീകാരം നല്‍കി. ചില പ്രത്യേക മേഖലകളെ ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏപ്രില്‍ 25 ന് കോണ്‍സ്റ്റിറ്റിയൂഷണല്‍ കാരി ഗണ്‍ബില്‍ 59 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. 29 പേര്‍ എതിരായി വോട്ടുചെയ്തു.

പുതിയ നിയമമനുസരിച്ച് ഒക്കലഹോമയിലെ ഓരോ പൗരനും പെര്‍മിറ്റ് കൂടാതെ ലോഡഡ് കണ്‍സീല്‍ഡ് ഗണ്‍ മാനേജ്‌മെന്റ് ഏരിയായിലും പൊതു സ്ഥലങ്ങളിലും കൊണ്ട്‌നടക്കുന്നതിനുള്ള അനുമതിയാണ് ഈ ബില്‍ പാസ്സായതോടെ ലഭിക്കുന്നതെന്ന് ഈ ബില്ലിന്റെ അവതാരകന്‍ ജെഫ് കൂടി (റിപ്പബ്ലിക്കന്‍) പറഞ്ഞു. സ്വയം രക്ഷക്ക് തോക്ക് കൊണ്ട്‌നടക്കുന്നതിനുള്ള പൗരന്റെ അവകാശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോക്ക് ഉപയോഗിക്കുന്നതിന് നിര്‍ബന്ധ പരിശീലനം ആവശ്യമില്ലെന്നും, എന്നാല്‍ നിയമം അനുസരിക്കുന്ന പൗരന്‍ ഉപയോഗിക്കുന്ന വിധം അറിഞ്ഞില്ലെങ്കില്‍ വിഡ്ഡിത്തമാണെന്നും ജെഫ് പറഞ്ഞു.

വെടിവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഈ നിയമം പാസ്സാക്കിയത്. അനവസരത്തിലാണെന്നാണ് തോക്ക് വിരോധികള്‍ പറയുന്നത്.

അടുത്ത ആഴ്ച സെനറ്റില്‍ വരുന്ന ഈ ബില്‍ പാസ്സാകുമെന്നും, തുടര്‍ന്ന ഗവര്‍ണര്‍ മേരി ഹാളില്‍ ഇതിനംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബില്ലിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.