You are Here : Home / USA News

ലാവണ്യ വെംസാനി ഒഹായൊ ഹിസ്റ്ററി അക്കാദമി പ്രസിഡന്റ് ഇലക്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 28, 2018 11:54 hrs UTC

പോര്‍ട്ട്മൗത്ത് (ഒഹായൊ): ഒഹായൊ ഹിസ്റ്ററി അക്കാദമിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റ് ഇലക്ടുമായ ഹിസ്റ്ററി പ്രഫസര്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ ലാവണ്യ വെംസാനിയെ അക്കാദമിയുടെ 2018 വാര്‍ഷിക സമ്മേളനത്തില്‍ തിരഞ്ഞെടുത്തതായി യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍  വംശജയാണ് ലാവണ്യ.

1988 ല്‍ ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും  1992 ല്‍ എംഫില്ലും, 1999 ല്‍ പിഎച്ച്ഡിയും നേടിയ ലാവണ്യ 2004 ല്‍ കാനഡ ഹാമില്‍ട്ടണ്‍ മക്ക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും റിലിജിയസ് സ്റ്റഡീസില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി.

ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചു മതങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്നതില്‍ ലാവണ്യ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

ഇന്റര്‍ നാഷണല്‍ ഓഫ് ധര്‍മ ആന്റ് ഹിന്ദു സ്റ്റഡീസ് എഡിറ്ററായും, സൗത്ത് ഏഷ്യന്‍ റിലിജിയസ് ഹിസ്റ്ററി ജേര്‍ണല്‍ അസോസിയേറ്റ് എഡിറ്ററായും  ലാവണ്യ പ്രവര്‍ത്തിച്ചിരുന്നു. കൃഷ്ണ ഇന്‍ ഹിസ്റ്ററി, ഹിന്ദു ആന്റ് ജെയ്ന്‍ മിത്തോളജി ഓഫ് ബലരാമ തുടങ്ങിയ പുസ്തകങ്ങളുടെയും രചയിതാവാണ് ലാവണ്യ.

പുതിയ സ്ഥാന ലബ്ധിയില്‍ ലാവണ്യ അതീവ സംതൃപ്തി പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.