You are Here : Home / USA News

ഇന്ത്യയുടെ അടിത്തറ ദുബലമാക്കാന്‍ ശ്രമം: എ.ഐ.സി.സി പ്ലീനറിയില്‍ ജോര്‍ജ് ഏബ്രഹാം

Text Size  

Story Dated: Saturday, April 28, 2018 11:50 hrs UTC

ന്യു യോര്‍ക്ക്: കോളനിവാഴ്ചയില്‍ നിന്നു മോചിതരായ രാജ്യങ്ങളില്‍ പലതും പരാജയപ്പെട്ടത്ജനാധിപത്യ അടിത്തറക്കുള്ള സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വരുത്തിയ വീഴ്ച കൊണ്ടായിരുന്നുവെന്നുഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യസ്ഥാപങ്ങളും വ്യക്തമായ അടിത്തറയും ഉണ്ടാക്കി.എല്ലാ പ്രന്മാര്‍ക്കും സുരക്ഷിതത്വവും നീതിയുംഅവയിലൂടെ ഉറപ്പാക്കി-മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) പ്ലീനറി സമ്മേളനത്തില്‍ അദ്ധേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ഇന്ന്ഈ മഹനീയ സ്ഥാപങ്ങള്‍ നിലനില്പിനു ഭീഷണി നേരിടുന്നു. അതിനെ നേരിടാന്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്-ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ സ്ഥിതിവിശേഷത്തില്‍ പ്രവാസി സമൂഹം ആശങ്കാകുലരാണ്. ഇതിനെതിരെഞങ്ങളുടെ പ്രവര്‍ത്തനങ്ങളും എ.ഐ.സി.സിയുടെപ്രവര്‍ത്തനങ്ങളോട് ഏകോപിപ്പിക്കും. അതു പോലെ തന്നെ അമേരിക്കയില്‍ ഇന്ത്യയുടെ ഗുഡ് വില്‍ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.

മനസാക്ഷി സ്വാതന്ത്യം എല്ലാ സ്വാതന്ത്ര്യങ്ങളിലും ഏറ്റവും പ്രധാനമാണ്. അത് സ്വയാര്‍ജിതവുംദൈവദത്തവുമാണ്. അതിനെ പിച്ചിച്ചീന്തന്‍ ആര്‍ക്കും അവകശമില്ല- വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെ പരാമര്‍ശിച്ച് അദ്ധേഹം പറഞ്ഞു.

ഓവര്‍സീസ് കോണ്‍ഗ്രസ് 2001-ല്‍ ന്യു യോര്‍ക്കില്‍ ഉദ്ഘാടനം ചെയ്തതിനു മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് അദ്ധേഹം നന്ദി പറഞ്ഞു. എ.ഐ.സി.സിയുടെ കീഴില്‍ സ്ഥാപിതമായഓവര്‍സീസ് കോണ്‍ഗ്രസ് വിഭാഗം ചെയര്‍മാനായിസാം പിട്രോഡയെ നിയമിച്ചതിനും നന്ദി പറഞ്ഞു.

പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ പങ്കെടുത്തു. അമേരിക്കയില്‍ നിന്നു എ.ഐ.സി.സി. ക്ഷണിച്ച രണ്ടു പേരില്‍ ഒരളായിരുന്നു ജോര്‍ജ് ഏബ്രഹാം സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ് തുടങ്ങിയവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.