You are Here : Home / USA News

നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 28-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 28, 2018 11:38 hrs UTC

ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്‍ഡ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ നോര്‍ത്ത് ഹെംപ്സ്റ്റഡ് ഇന്‍ഡ്യന്‍ മലയാളി അസോസിയേഷന്റെ ( നഹിമ ) പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉത്ഖാടനം, ഏപ്രില്‍ 28 നു,ശനിയാഴ്ച 4:30 പി.എം നു ന്യൂഹൈഡ് പാര്‍ക്കിലുള്ള ക്ലിന്റണ്‍ ജി.മാര്‍ട്ടിന്‍ പാര്‍ക്കില്‍ (ക്ലിന്റണ്‍ ജി മാര്‍ട്ടിന്‍ പാര്‍ക്ക് , 1601 മാര്‍ക്കസ് അവന്യൂ , ന്യൂ ഹൈഡ് പാര്‍ക്ക് , ന്യൂ യോര്‍ക്ക് 11040) വച്ചു നടക്കും.

അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഥമ ലീഡേഴ്‌സ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ , അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ ടോം സ്വാസി, നാസു കൗണ്ടി എക്‌സിക്യൂട്ടീവ് ലോറ കുറൈന്‍, നാസു കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റെയ്ഡര്‍ , നോര്‍ത്ത് ഹെംപ്സ്റ്റഡ് ടൌണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വേര്‍ത്തു , ന്യൂയോര്‍ക്ക് സെനറ്റര്‍ എലൈന്‍ ഫിലിപ്പ് എന്നീ പ്രമുഖരും ,വിവിധ സാംസ്കസ്‌രിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും .അമേരിക്കന്‍ രാഷ്ട്രീയത്തില്‍ യുവതലമുറയുടെ പങ്ക് എന്ന വിഷയം ആസ്പദമാക്കി അറ്റോര്‍ണി ജെറി വട്ടമല പ്രബന്ധം അവതരിപ്പിക്കും .ന്യൂയോര്‍ക്കിലെ പ്രഥമ ഡാന്‍സ് ഗ്രൂപ്പ് , നൂപുര ക്ലാസിക്കല്‍ ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പിന്റെ ഡാന്‍സ് പ്രോഗ്രാമും,പുതു തലമുറയില്‍പെട്ട പ്രൊഫെഷണല്‍ കലാ സ്‌നേഹിതരുടെ കലാവിരുന്നും സമ്മേളനത്തിന് മാറ്റുകൂട്ടും. അസോസിയേഷന്‍ ചെയര്‍മാന്‍ കളത്തില്‍ വറുഗീസ് ,പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജ്,സെക്രട്ടറി ആഷ്‌ലി എബ്രഹാം , ട്രെഷറര്‍ ഫിലിപ്പ് ജോസഫ് (ഷാജി)എന്നിവര്‍ അടങ്ങുന്ന 21 അംഗ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതിര്‍ത്വം നല്‍കുന്നു.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നമ്മുടെ സ്വാധീനം, നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി സമൂഹത്തിന്റെ ഒത്തൊരുമ എന്നിവ വിളിച്ചോതുന്ന ഈ പ്രൗഢ ഗംഭീര സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹിര്‍ത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല , പങ്കെടുക്കുന്ന എല്ലാവര്ക്കും ഡിന്നര്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് : കളത്തില്‍ വറുഗീസ് (ചെയര്‍മാന്‍) 516 984 6591 ഡിന്‍സില്‍ ജോര്‍ജ് (പ്രസിഡന്റ്) 516 637 4969. ആഷ്‌ലി എബ്രഹാം (സെക്രട്ടറി) ?516 9743665?, ഫിലിപ്പ് ജോസഫ് (ഷാജി) (ട്രെഷറര്‍) 917 378 3434. കളത്തില്‍ വര്‍ഗീസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.