You are Here : Home / USA News

ലയണ്‍സ് ക്ലബ് നേപ്പാള്‍ മെഡിക്കല്‍ ക്യാമ്പ്; 2500 പേര്‍ക്ക് ചികിത്സ നല്‍കി

Text Size  

Story Dated: Friday, April 20, 2018 07:28 hrs UTC

കാഠ്മണ്ടു: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 4 സി 3യും കൈലാസ് മെഡിക്കല്‍ ഫൗണ്ടേഷനും സംയുക്തമായി നേപ്പാളിലെ ഉള്‍നാടന്‍ വില്ലേജുകളില്‍ ഒരാഴ്ചയിലേറെ നടത്തിയ മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായി പര്യവസാനിച്ചു.

അമേരിക്കയില്‍ നിന്നും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് റീജിയന്‍ ചെയര്‍ ജെയിംസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട 13 അംഗ മെഡിക്കല്‍ സംഘം, നേപ്പാള്‍ കൊയിരാള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരും കൂട്ടായി വിവിധ വില്ലേജുകളിലെ 2500-ലേറെ പാവപ്പെട്ടവരെ പരിശോധിച്ച് ചികിത്സ നല്‍കി.

നേപ്പാളിലെ വിവിധ ലയണ്‍സ് ക്ലബുകളും, മറ്റു സര്‍വീസ് സംഘടനകളും, ഹൈസ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളും വോളണ്ടീയര്‍മാരായി ക്യാമ്പ് വിജയിപ്പിക്കുവാന്‍ എത്തിയിരുന്നു.നൂറുകണക്കിനു പേര്‍ക്ക് ദന്തചികിത്സ നല്‍കുവാനും പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രാമീണ ജനതയ്ക്ക് അറിവ് നല്കാന്‍കഴിഞ്ഞതും ഈ മെഡിക്കല്‍ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.

നേപ്പാളിലെ ഇത്തഹാരി പ്രദേശത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയ സിറ്റി മേയര്‍, ഡപ്യൂട്ടി മേയര്‍, മറ്റു സിറ്റി ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നു മെഡിക്കല്‍ സംഘത്തിന് വിരുന്ന് സത്കാരം നല്‍കി നന്ദി അറിയിച്ചു.

സംഘത്തിനു നേതൃത്വം നല്‍കിയ ജെയിംസ് വര്‍ഗീസ്, കൈലാസ് മെഡിക്കല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് യോഗേഷ് ഭക്ത എന്നിവരെ സിറ്റി മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.