You are Here : Home / USA News

റിംഗിലെ താരം ബ്രൂണോ ഓർമ്മയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 19, 2018 11:05 hrs UTC

പിറ്റ്സ്ബർഗ് (പെൻസിൽവാനിയ) ∙ വേൾഡ് റസലിംഗ് ഫെഡറേഷനൻ ഹെവി വെയ്റ്റ് ചാമ്പ്യൻ ബ്രൂണൊ സമ്മർ റ്റിനൊ (82) പെൻസിൽവാനിയ പിറ്റ്സ്ബർഗിൽ നിര്യാതനായി. 1960– 70 കാലഘട്ടത്തിൽ അമേരിക്കയിലെ ഏറ്റവും പ്രസിദ്ധനായ റസ്‍ലറായാണ് ബ്രൂണൊ അറിയപ്പെട്ടിരുന്നത്. 1963– 1971, 1973– 1977 വേൾഡ് ഹെവി വെയ്റ്റ് ചാംപ്യൻഷിപ്പ് നേടിയ ബ്രൂണൊ 1981ൽ റിട്ടയർ ചെയ്തുെവങ്കിലും വീണ്ടും 1984– 1988 വർഷങ്ങളിൽ വേൾഡ് റസിലിംഗിലേക്ക് മടങ്ങിയെത്തിയിരുന്നു.

p>1935 ൽ‍ ഇറ്റലിയിൽ ജനിച്ച ബ്രൂണോ 1950 ലാണ് അമേരിക്കയിലെ പിറ്റ്സ് ബർഗിൽ പിതാവിനോടൊപ്പം താമസമാക്കിയത്. 1959 ൽ കാരളിനെ വിവാഹം ചെയ്ത ബ്രൂണോക്ക് മൂന്നു മക്കളാണുള്ളത്. ബ്രൂണോയുടെ മരണത്തോടെ മൂന്ന് ദശാബ്ദം റിംഗ് അടക്കി ഭരിച്ച പഴയ തലമുറയിലെ ഒരു കണ്ണി കൂടെ നഷ്ടപ്പെട്ടു.

2011ൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. മരിക്കുന്നതിന് ചില മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രൂണോ, കുടുംബാംഗങ്ങളുടേയും സ്നേഹിതരുടേയും സാന്നിധ്യത്തിലാണ് റസിലിംഗിൽ ചരിത്രം തിരുത്തികുറിച്ച ജീവിതത്തിന് തിരശ്ശീല വീണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.