You are Here : Home / USA News

അമേരിക്കന്‍ മലയാളി മുസ്‍ലിംകള്‍ക്ക് പുതിയ കൂട്ടായ്മ

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, April 18, 2018 01:27 hrs UTC

വാഷിങ്ടൻ∙ കാനഡയിലെയും അമേരിക്കയിലെയും മലയാളി മുസ്‍ലിംകള്‍ക്ക് പുതിയ ദേശീയ കൂട്ടായ്മ നിലവില്‍ വരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിവിധ കൂട്ടായ്മകളാണ് പുതിയ സംരംഭത്തിന് പിന്നില്‍. നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‍ലിം അസ്സോസിയേഷന്‍സ് (NANMMA) എന്ന പേരില്‍ അറിയപ്പെടുന്ന സംഘടന വിവിധ പ്രഫഷണല്‍, ഇമ്മിഗ്രേഷന്‍, സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംരംഭമായിരിക്കുമെന്നു ബന്ധപ്പെട്ടവര്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു.

അടുത്ത ശനിയാഴ്ച ഷിക്കാഗോയില്‍ നടക്കുന്ന ദേശീയ പ്രതിനിധി കൂട്ടായ്മയില്‍ സംഘടനാ നേതൃത്വത്തെ തിരഞ്ഞെടുത്തു പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിന് പുതിയ ദിശാബോധം നല്‍കാനും മറ്റു ഇന്ത്യന്‍, മലയാളി സംഘടനകളുമായി ഊഷ്മള ബന്ധം സൃഷ്ടിക്കാനും പുതിയ നേതൃത്വത്തിന് കഴിയുമെന്നും സംഘടനയുടെ മീഡിയ & കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ അവകാശപ്പെടുന്നു.

ഹമീദലി കോട്ടപ്പറമ്പന്‍ (മീഡിയ & കമ്മ്യൂണിക്കേഷന്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.