You are Here : Home / USA News

ന്യൂയോർക്കിൽ നിന്നും ഡാലസിലേക്കു പറന്ന വിമാനം അടിയന്തരയി നിലത്തിറക്കി: ഒരു മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 18, 2018 01:09 hrs UTC

ഫിലഡൽഫിയ ∙ ന്യൂയോർക്ക് ലഗ് വാഡിയ വിമാനത്താവളത്തിൽ നിന്നും ഡാലസിലേക്ക് പറന്നിരുന്ന വിമാനം ഇടതു വശത്തുള്ള എൻജിൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫില‍‍ഡൽഫിയ വിമാനത്താവളത്തിൽ അടിയന്തിര ലാന്റിങ്ങ് നടത്തി. ഏപ്രിൽ 17 ചൊവ്വാഴ്ചയായിരുന്നു സംഭവം.

144 യാത്രക്കാരേയും 5 വിമാന ജീവനക്കാരേയും വഹിച്ചുകൊണ്ടു പറന്നിരുന്ന വിമാനം 32000 അടി ഉയരത്തിൽവച്ചാണ് എൻജിൻ തകരാർമൂലം നിലത്തിറക്കേണ്ടി വന്നത്. എൻജിൻ പൊട്ടിത്തെറിച്ചു സൈഡ് സീറ്റിൽ ഇരുന്നിരുന്ന യാത്രക്കാരിക്കു ഗുരുതരമായി പരുക്കേൽക്കുകയും തുടർന്ന് മരിക്കുകയും ചെയ്തു.

വെൽസഫർഗൊ ബാങ്ക് എക്സിക്യൂട്ടീവ് ജനിഫർ റിയോർഡൻ (43) ആണ് അപകടത്തിൽ മരിച്ചത്. 2009 നു ശേഷം സൗത്ത് വെസ്റ്റ് എയർ ലൈനിൽ ഒരു യാത്രക്കാരി മരിക്കുന്നത് ആദ്യമാണ്.

പൈലറ്റിന്റെ സന്ദർഭോചിത ഇടപെടലാണ് വലിയ ദുരന്തത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത്. ഇന്ധന ചോർച്ചയാണ് അപകടത്തിനു കാരണമെന്നു പറയപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.