You are Here : Home / USA News

മാധ്യമ സാംസ്‌കാരിക സംഘടനകളുടെ ഒത്തൊരുമ കുടിയേറ്റ രാജ്യങ്ങളില്‍ ചരിത്രം കുറിയ്ക്കും: ഡോ കൃഷ്ണ കിഷോര്‍

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Thursday, March 29, 2018 12:04 hrs UTC

 

 
 
കാനഡ: മാധ്യമങ്ങളുടെയും, സാംസ്‌കാരിക, സാമൂഹിക   സംഘടനകളുടെയും  ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍  കുടിയേറ്റ രാജ്യങ്ങളില്‍ ചരിത്രം കുറിയ്ക്കുമെന്ന് ഡോ കൃഷ്ണ കിഷോര്‍ അഭിപ്രായപ്പെട്ടു.മാര്‍ച്ച് 25 നു മിസ്സിസ്സാഗ (ടൊറന്റോ ) ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഏഷ്യാനെറ്റ് ന്യൂസ് ന്റെ വടക്കേ അമേരിക്കയിലെ ന്യൂസ് കറസ്‌പോണ്ടന്റ് ആയി പ്രവര്‍ത്തിച്ചു വരുന്ന ഡോ കൃഷ്ണകിഷോര്‍ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. യു എസ് എ യുടെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്തത് ഉള്‍പ്പടെ,അടുത്ത ദിവസം നടന്ന ഓസ്‌കാര്‍ അവാര്‍ഡ് വരെ മലയാളികള്‍ക്ക് നേരിട്ട് സംപ്രേക്ഷണം ചെയ്തതു നല്‍കി നിരവധി മാധ്യമ ഉപഹാരങ്ങള്‍ അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്.
 
കുടിയേറ്റ സമൂഹത്തില്‍ മലയാളികള്‍ ഒരിയ്ക്കലും മാറ്റി നിരുത്തപ്പെടേണ്ട ജനവിഭാഗം അല്ല എന്നും,പ്രമുഖമായ പല രംഗങ്ങളിലും, പ്രാഗല്‍ഭ്യം തെളിയിച്ച മലയാളികള്‍ കാനഡയില്‍ ഉണ്ടെന്നും അവരെ കണ്ടു പിടിച്ചു വരും തലമുറയ്യ്ക്കു മാതൃക ആക്കി എടുക്കുന്നതിന്റെ പ്രാധാന്യവും,അതില്‍ മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യവും, പങ്കും  അദ്ദേഹം വിവരിച്ചു. കുടിയേറ്റ മലയാളി കളുടെ ദൈനംദിന പ്രശ്‌നങ്ങളെ കുറിച്ച് ഏറ്റവും കൂടുതല്‍ ആയി അറിയുന്നത് ഇന്ന് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മലയാളി സംഘടനകള്‍ക്ക് ആണെന്നും, മാധ്യമങ്ങളും ഈ സംഘടനകളും ഒന്നിച്ചു നിന്ന് നമ്മുടെ വിജയ തിളക്കവും പുറം ലോകത്തേയ്ക്ക് എത്തിയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.
 
ഇന്ത്യ പ്രസ്സ് ക്ലബിന്റെ തുടക്ക കാലത്തെ നാഷണല്‍ ലീഡര്‍ ഷിപ്പില്‍ ഉണ്ടായിരുന്ന ഡോ .കൃഷ്ണ കിഷോര്‍  കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി നടത്തപ്പെട്ട  മാധ്യമ ,സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ റൗണ്ട് ടേബിള്‍ മീറ്റിങ്ങിന്റെ പ്രത്യേകമായി  ക്ഷണിക്കപ്പെട്ട അതിഥി ആയിരുന്നു. കാനഡയിലെ വിവിധ, മലയാളി സാംസ്‌കാരിക, സാമൂഹിക സംഘടനകളുടെയും, മാധ്യമങ്ങളുടെയും പ്രതിനിധി ചര്‍ച്ചയില്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, ടൊറന്റോ മലയാളി സമാജം, കനേഡിയന്‍ മലയാളി സമാജം, മിസ്സിസോഗ കേരള അസോസിയേഷന്‍,ഡൌണ്‍ ടൌണ്‍ മലയാളി സമാജം, എന്‍ എസ് എസ് കാനഡ,കനേഡിയന്‍ മലയാളി നഴ്‌സിംഗ് അസ്സിസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും സംബന്ധിച്ചു.വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃ രംഗത്തുനിന്നും ടെലഫോണിക് സന്ദേശത്തിലൂടെ ഐക്യദാര്‍ഷ്ട്യം പ്രഖ്യാപിക്കുക ഉണ്ടായി.
 
വരും മാസങ്ങളില്‍ ഇന്ത്യ പ്രസ്സ് ക്ലബിന്റെ നേതൃത്വത്തില്‍ റൌണ്ട് ടേബിള്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുവാനും,പ്രത്യേക ക്ഷണം സ്വീകരിച്ചു ജോലി തിരക്കുകളില്‍ നിന്നും സമയം കണ്ടെത്തി മീറ്റിങ്ങില്‍ സംബന്ധിച്ച എല്ലാ സാമൂഹിക സാംസ്‌കാരിക നായകന്മാര്‍ക്കും, ഡോ . കൃഷ്ണ കിഷോറിനും, ഇന്ത്യ പ്രസ്സ് ക്ലബ് നോര്‍ത്ത് അമേരിയ്ക്കയുടെ ഭാരവാഹികള്‍  നന്ദി അറിയിച്ചു. ആദ്യ റൗണ്ട് ടേബിള്‍ മീറ്റിങ്ങിന്റെ 'ഓരോ ചുവടും ഒന്നിച്ച്'  എന്ന ആപ്ത വാക്യം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതായിരുന്നു  യോഗത്തില്‍ ഉയര്‍ന്നു വന്ന  ഏക അഭിപ്രായ സ്വരങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് പൊതു അഭിപ്രായം രൂപ പെടുക ഉണ്ടായി. കാനഡയിലെ മലയാളി കൂട്ടായ്മകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക്  നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ  മാധ്യമ സംഘടനയായ ഇന്ത്യ പ്രസ്സ് ക്ലബിന്റെ സഹായ സഹകരങ്ങള്‍ തദവസരത്തില്‍ ഭാരവാഹികള്‍ ഉറപ്പു നല്‍കുക ഉണ്ടായി. ഏതവസരത്തിലും, പ്രസ്സ് മീറ്റിങ്ങുകള്‍ നടത്തുന്നതിനും, മലയാളികളുടെ വിജയ തിളക്കങ്ങളെയും, പ്രശ്‌നങ്ങളെയും മുഘ്യധാരാ മാധ്യമങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിന് ഉള്ള ഉറപ്പും പ്രസ്സ് ക്ലബ് വാഗ്ദാനം നല്‍കുക ഉണ്ടായി.. സംഘടിപ്പിച്ച

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.