You are Here : Home / USA News

റോക്ക് ലാന്‍ഡ് സീറോ മലബാര്‍ സെന്റ് മേരീസ് പള്ളിയില്‍ യേശുവിന്റെ തിരുസ്വരൂപം പ്രദക്ഷണത്തിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 29, 2018 12:02 hrs UTC

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് വെസ്ലി ഹിത്സിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ ദുഖവെള്ളിയാഴ്ച ഏതാനും ഇടവകക്കാരുടെ സംഭാവനയായ യേശുവിന്റെ തിരുസ്വരൂപം ആദ്യമായി പ്രദക്ഷണത്തില്‍ ആനയിക്കും. ജെയിംസ് കാനാച്ചേരിയുടെ നേത്രുത്വത്തിലാണു ആറടിയുള്ളതിരുസ്വരൂപം കേരളത്തില്‍ നിന്നു കൊണ്ടു വന്നത്. ഒറ്റ തടിയില്‍ കൊത്തിയെടുത്തതാണു എതാണു പ്രത്യേകത. ചമ്പക്കുളത്തായിരുന്നു തിരുസ്വരൂപം നിര്‍മ്മിച്ചത്. ദുഖവെള്ളിയാഴ്ച വൈകിട്ട് ആറു മണിക്കുള്ള തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ച് രൂപത്തിന്റെ വെഞ്ചരിപ്പും നടക്കും. പ്രക്ഷണത്തിനു ശേഷം തിരുസ്വരൂപ ചുംബനം.തുടര്‍ന്ന് രൂപം പള്ളിയില്‍ സ്ഥാപിക്കും. വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളില്‍ പള്ളിയില്‍ ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വി. കുര്‍ബാന ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. തദ്ദേവുസ് അരവിന്ദത്ത് അറിയിച്ചു. പള്ളി ഹാളില്‍ നടക്കുന്ന മലയാളത്തിലുള്ള വി. കുര്‍ബാനക്കുഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. സോഷ്യല്‍ ഹാളില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള ഇംഗ്ലീഷ് കുര്‍ബാനക്കു വികാരി ഫാ. തദ്ദേവുസ് കാര്‍മ്മികത്വം വഹിക്കും. പെസഹ വ്യാഴാഴ്ച തിരുക്കര്‍മങ്ങള്‍ വൈകിട്ട് 8 മണിക്കു ആരംഭിക്കും. ദുഖവെള്ളിയാഴ്ച വൈകിട്ട് 6 മണി. ദുഖശനി രാവിലെ 10:30നു പള്ളിയില്‍ മലയാളം കുര്‍ബാന. വൈകിട്ട് 7:30നു ഈസ്റ്റര്‍ വിജില്‍ ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 11 മണിക്ക് പള്ളിയില്‍ മലയാളം കുര്‍ബാന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.