You are Here : Home / USA News

ഓര്‍മാ കേരളാ പ്രൊവിന്‍സ് റോഷി അഗസ്റ്റിന്‍ എം എല്‍ ഏ ഉദ്ഘാടനം ചെയ്തു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, March 28, 2018 01:46 hrs UTC

പാലാ: ഓവര്‍സീസ് റസിഡന്റ് മലയാളീസ്സ് അസ്സോസിയേഷന്റെ (ഓര്‍മ) കേരളാ പ്രൊവിന്‍സ് റോഷി അഗസ്റ്റിന്‍ എം എല്‍ ഏ ഉദ്ഘാടനം ചെയ്തു. പാലായില്‍ ഒര്‍മാ പ്രൊവിന്‍സ് ഓഫീസില്‍ ചേര്‍ന്ന പൊതു സമ്മേളനത്തിലാണ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഓര്‍മാ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. മലയാള ഗതകാല കുടുംബ മൂല്യങ്ങളുടെ പ്രാബോധകര്‍ എന്ന നിലയില്‍ ലോകമെമ്പാടും മലയാളികള്‍ക്കൊപ്പം ഓര്‍മയും വളരുന്നത് ചരിത്ര നിയോഗമാണ് എന്ന് റോഷി അഗസ്റ്റിന്‍ എം എല്‍ ഏ പ്രസ്താവിച്ചു. കുടുംബമൂല്യങ്ങളാണ് ഓര്‍മ്മയുടെ കാതല്‍ എന്ന് ഓര്‍മാ ഇന്റര്‍ നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. ഓര്‍മാ കേരളാ പ്രൊവിന്‍സ് പ്രസിഡന്റായി ഷാജി അഗസ്റ്റിനും ജനറല്‍ സെക്രട്ടറിയായി സജി വകീത്തിനാലും തിരഞ്ഞെടുക്കപ്പെട്ടു. രാമപുരം മാര്‍ അഗസ്തീനോസ് കോളജ് ബര്‍സാറാണ് ഷാജി അഗസ്റ്റിന്‍. സജി വകീത്തിനാല്‍ കേരള സ്‌റ്റേറ്റ് നിര്‍മിതി കേന്ദ്രാ മുന്‍ മെമ്പറാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഓര്‍മാ കേരള പ്രൊവിന്‍സിന്റെ ചാപ്റ്ററുകള്‍ തുടങ്ങുമെന്ന് ഷാജി അഗസ്റ്റിനും ജനറല്‍ സെക്രട്ടറി സജി വകീത്തിനാലും പറഞ്ഞു. ജോഷി തകിടിപുറം (വൈസ് പ്രസിഡന്റ്), ഉല്ലാസ് അമ്പാട്ട് (ജോയിന്റ് സെക്രട്ടറി), ബെന്നി മുണ്ടത്താനം (ട്രഷറാര്‍) ചാര്‍ളി പുരയിടം (ഓഡിറ്റര്‍), ബെറ്റി ഷാജു, മിനി സജി, റെജി കുര്യാക്കോസ് (കോര്‍ഡിനേറ്റര്‍മാര്‍) മാത്യൂ കടപ്ര, ഷാജി പൊടിമറ്റം,ഷാജു തുരുത്തന്‍,ഡോമിനിക് മുണ്ടമറ്റം,ഷാജന്‍ ഉഴുന്നാലി, വി എം ജോണി, വി എസ് സന്തോഷ്, (എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.