You are Here : Home / USA News

ഇന്റർ ചർച്ച് പെയിന്റിങ് മത്സരം വർണ്ണജാലം ഡാലസിൽ സംഘടിപ്പിക്കുന്നു

Text Size  

Story Dated: Friday, March 23, 2018 03:14 hrs UTC

ഡാലസ്:  മാർത്തോമ്മ ഇന്റർ ചർച്ച് പെയിന്റിങ് മത്സരം മാർച്ച് 24 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 2.30 വരെ ഡാലസ് കരോൾട്ടൺ മാർത്തോമ്മ പള്ളിയങ്കണത്തിൽ (1400 w Frankford Rd, Carrollton, Tx- 75007) നടക്കുന്നു.

മത്സരം മാർത്തോമ്മ യുവജനസഖ്യം ഡാലസ് കരോൾട്ടന്റെ നേതൃത്വത്തിൽ ആണു സംഘടിപ്പിക്കുന്നത്. കിൻഡർ ഗാർഡൻ മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ളവരെ ഏഴു വിഭാഗങ്ങളായി തിരിച്ചും കോളജ് ലെവൽ മുതൽ മുകളിലോട്ടുള്ള വരെ മറ്റൊരു വിഭാഗമായും തിരിച്ചാണു മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ഓരോ വിഭാഗത്തിനും പ്രത്യേക വിഷയങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നു കൺവീനർ ലിഫി ചെറിയാൻ, യുവജനസഖ്യം പ്രസിഡന്റ് റവ. വിജു വർഗീസ്, സെക്രട്ടറി മെറിൻ സാമുവേൽ എന്നിവർ അറിയിച്ചു.

By: ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.