You are Here : Home / USA News

ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോൾ പരാതിയില്ലാത്തതാണ് വിശ്വാസം ; ഫാ. ജോസഫ് പുത്തൻപുരക്കൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 23, 2018 03:01 hrs UTC

ഗാർലന്റ് (ഡാലസ്) ∙ ജീവിതത്തിൽ നാം ഏറ്റവും അധികം ഇഷ്ടപ്പെടുന്നതെ ന്തോ അതു നഷ്ടപ്പെടുമ്പോൾ പരാതിയില്ലാത്തവരിലാണു വിശ്വാസത്തിന്റെ ആഴം ദർശിക്കുവാൻ കഴിയുന്നതെന്ന് ധ്യാനഗുരുവും വേദപണ്ഡിതനുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ അഭിപ്രായപ്പെട്ടു.

ഗാർലന്റ് സെന്റ് തോമസ് സിറോ മലബാർ കാത്തലിക്ക് ഫെറോന ദേവാലയത്തിൽ മാർച്ച് 22 മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്ന നോമ്പുകാല ധ്യാനത്തിന്റെ പ്രാരംഭ ദിവസം ധ്യാന പ്രസംഗം നടത്തുകയായിരുന്നു ഫാദർ. ജാതിമത ഭേദമെന്യേ നിരവധി പേർ അച്ചന്റെ ധ്യാന പ്രസംഗം കേൾക്കാൻ എത്തിയിരുന്നു. വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിന്റെ വിവിധ തലങ്ങളെ സവിസ്തരവും സരസവുമായി ഫാദർ വിശദീകരിച്ചു.

അഹത്തേയും ജഡത്തേയും ഒരു പോലെ ഉപേക്ഷിക്കുന്നവർക്ക് മാത്രമേ ദൈവം ചൂണ്ടിക്കാണിക്കുന്ന സ്ഥലത്തേക്ക് വിശ്വാസത്തോടെ യാത്ര പുറപ്പെടാനാകൂവെന്നും, വിശ്വാസം എന്നതു ഇരുട്ടിലേക്കുള്ള എടുത്തുചാട്ട മാണെങ്കിലും അവിടേയും ദൈവത്തിന്റെ അദൃശ്യകരങ്ങളിൽ നാം സുരക്ഷിതരായിരിക്കുമെന്നും ഫാദർ ചൂണ്ടിക്കാട്ടി. കിഴക്കേ ചക്രവാളത്തിൽ സൂര്യൻ ഉദിക്കുന്നു, പടിഞ്ഞാറെ ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കുന്നു എന്നു നാം പറയുമ്പോഴും സൂര്യൻ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ലെന്നതു മാനുഷിക ബുദ്ധിക്കും അപ്പുറത്തേക്കുള്ള വിശ്വാസത്തിന്റെ വളർച്ചയെയാണ് ചൂണ്ടികാണിക്കുന്നതെന്നും ഫാദർ ഓർമ്മപ്പെടുത്തി. മനുഷ്യ ജീവിതത്തിന്റെ താൽക്കാലികതയെ കുറിച്ചും, മരണശേഷം ജീവിതത്തെ ക്കുറിച്ചുള്ള പ്രത്യാശയെക്കുറിച്ചും ഫാദർ വിശ്വാസികളെ ഓർമ്മപ്പെടുത്തി. കർത്താവായ യേശുവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരേണമേ എന്ന പ്രാർത്ഥനയോടുകൂടെയാണ് ഫാദർ തന്റെ ധ്യാന പ്രസംഗം ഉപസംഹരിച്ചത്. മാർച്ച് 23 ന് വൈകിട്ട് 5 മുതൽ 9 വരേയും , 24 ശനി രാവിലെ 8.30 മുതൽ 5.30 വരേയും , 25 ഞായർ രാവിലെ 8.30 മുതൽ 4.30 വരേയും നടക്കുന്ന ധ്യാനയോഗ ങ്ങളിൽ എല്ലാവരും സംബന്ധിക്കണമെന്ന് വികാരി ജോർജ് ഇളംമ്പശ്ശേരിയിൽ അഭ്യർത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.