You are Here : Home / USA News

ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക് ഫൊക്കാന മീഡിയ ടീമിന്റെ അനുമോദനങ്ങൾ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, March 22, 2018 02:00 hrs UTC

ലോക ടോക് ഷോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കാര്‍ടിന് അർഹനായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക് ഫൊക്കാന മീഡിയ ടീമിന്റെ അനുമോദനങ്ങൾ. ആകാശവാണിയിലൂടെ തുടക്കം കുറിച്ച ശ്രീകണ്ഠന്‍ നായര്‍ ഇന്ന് ഫ്ലവർസ് ചാനലിൽ എത്തിനിൽക്കുബോൾ കടന്നുപോയ മീഡിയകളിൽ എല്ലാം വിജയഗാഥ പാറിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. എന്നും പൊതു ജനം ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ഒരു സാധാരണക്കാരന്‍ എന്ന നിലയിൽ അവതരിപ്പിക്കുകയും സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന രീതി അദ്ദേഹം നമ്മുടെയൊക്കെ മനസിൽ സ്ഥാനംപിടിച്ചു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല എന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അഭിപ്രായപ്പെട്ടു. സ്വന്തം പ്രയത്‌നം കൊണ്ട് റിക്കാര്‍ഡുകള്‍ ഭേദിക്കുന്നവരാണ് ഗിന്നസില്‍ കടന്നു കൂടുക. എന്നും പുതുമയുടെ ഭാഗത്തു നിന്ന് ചിന്തിക്കുകയും ,നവമാധ്യമങ്ങൾ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ ഉൾക്കൊണ്ട് സംസാരിക്കാനുള്ള ശ്രീകണ്ഠന്‍ നായരുടെ കഴിവ് എന്നും പ്രശംസനീയം ആണെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

 

കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍,രാഷ്ട്രീയക്കാര്‍ക്ക് മുന്‍പില്‍ ഉത്തരമില്ലാത്ത പല ചോദ്യങ്ങള്‍ ചോദിക്കുവാൻ കഴിഞ്ഞത് ആണ് മാധ്യമ പ്രവര്‍ത്തകനെന്ന നിലയിൽ അദ്ദേഹത്ത ലോക മലയാളികള്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണമെന്നു ട്രഷർ ഷാജി വർഗീസ് അഭിപ്രായപ്പെട്ടു. ആകാശവാണിയിലും ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' പ്രോഗ്രാംമും ,അദ്ദേഹം പിന്നീട ജോലി ചെയ്ത മനോരമയിലും ,ഇപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനമനസ് കീഴടക്കിയ ഫ്ലവഴ്‌സ് ചാനലിന്റെ വളര്‍ച്ചയ്ക്ക് പിന്നിലും ഈ സാധാരണക്കാരന്റെ പ്രവര്‍ത്തനമികവ് എടുത്ത് പറയേണ്ടുന്ന ഒന്ന് തന്നെ ആണെന്ന് ഫൊക്കാന എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, കൺവൻഷൻ ചെയർ മാധവൻ നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർ പോൾ കറുകപ്പള്ളിൽ എന്നിവർ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.