You are Here : Home / USA News

ഫൊക്കാന ചിക്കാഗോ മിഡ് വെസ്റ്റ് ആര്‍വിപിയായി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Thursday, March 22, 2018 01:24 hrs UTC

ന്യൂജേഴ്സി: ഫൊക്കാനയുടെ ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി,) ആയി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് വീണ്ടും മത്സരിക്കുന്നു. നിലവില്‍ ഫൊക്കാനയുടെ ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായ അദ്ദേഹം തല്‍സ്ഥാനത്തു തുടരാന്‍ ഫൊക്കാന നേതൃത്വം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ചിക്കാഗോയിലെ പ്രമുഖ ബിസിനസുകാരനായ ഫ്രാന്‍സിസ് എല്ലാ സംഘടനകള്‍ക്കും പ്രിയങ്കരനും സുസമ്മതനുമാണ്. ഫ്രാന്‍സിസിന്റെ സ്ഥാനാര്ഥിത്വത്തിനു ചിക്കാഗോ മലയാളി അസോസിയേഷനും (സി.എം.എ.) മറ്റെല്ലാ സംഘടനകളും സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇല്ലിക്കോനോയിസ് മലയാളി അസോസിയേഷന്റെയും പരിപൂര്‍ണ പിന്തുണ ഇദ്ദേഹത്തിനാണ്. ഫ്രാന്‍സിസ് ഫൊക്കാനയുടെ ചിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി തുടെരേണ്ടത് ചിക്കാഗോയിലെ എല്ലാ മലയാളികളുടെയും ആഗ്രഹവും ആവശ്യവുമാണെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രെഞ്ജിന്‍ എബ്രഹാം പറഞ്ഞു.

ഒരു നല്ല മനുഷ്യസ്‌നേഹിയും കാരുണ്യപ്രവര്‍ത്തകനുമായ ഫ്രാന്‍സിസിനെപ്പോലുള്ളവര്‍ ഫൊക്കാനയില്‍ ഇനിയും തുടെരേണ്ടത് ചിക്കാഗോയുടെ മാത്രം ആവശ്യമല്ല അമേരിക്കയിലെ മൊത്തം മലയാളികളുടെയും ആവശ്യമാണെന്നു സി.എം.എ സെക്രട്ടറി ജിമ്മി കണിയാലിയും അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് അദ്ദഹത്തെ വീണ്ടും മത്സരിപ്പിക്കാന്‍ കാരണമായതെന്ന് ഫൊക്കാന പ്രസിഡന്റ് ആയി മത്സരിക്കുന്ന മാധവന്‍ നായരും അദ്ദേഹത്തോടൊപ്പം മത്സരിക്കുന്ന സെക്രട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജെസി റിന്‍സി, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, വിജി നായര്‍, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, രാജീവ് ആര്‍. കുമാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി- പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു,

 

ഉഴവൂര്‍ കിഴക്കേക്കുറ്റ് പരേതനായ ചാക്കോയുടെയും മേരി ചാക്കോയുടെയും ഒമ്പതു മക്കളില്‍ മൂന്നാമനായ ഫ്രാന്‍സിസ് 21മത്തെ വയസില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ ആയിരുന്നു സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. 1990ല്‍ അമേരിക്കയില്‍ കുടിയേറിയ അദ്ദേഹം റെസ്പിറ്റോറി തെറാപ്പിയില്‍ ബിരുദമെടുത്ത ശേഷം 5 വര്ഷം ജോലിചെയ്തു. പിന്നീട് അമ്മയുടെ സഹോദരി ഭര്‍ത്താവ് ജോസ് പിണര്‍ക്കയിലിന്റെ സഹായത്തില്‍ ബിസിനസ് രംഗത്തേക്ക് വന്നു. ഇന്ന് ചിക്കാഗോയിലെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ബിസിനസുകാരനാണ് ഫ്രാന്‍സിസ്. ഒരു നല്ല കാരുണ്യ പ്രവര്‍ത്തകന്‍കൂടിയായ അദ്ദേഹം നടത്തിയ കാരുണ്യ പ്രവര്‍ത്തികളിലൂടെ നിര്‍ധനരായ 10 യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭിച്ചിരുന്നു.കോട്ടയം കാരിത്താസിലെ സിസ്റ്റര്‍മാര്‍ വഴിയായിരുന്നു യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭ്യമാക്കിയത്.കൂടാതെ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് ചികിത്സാ സഹായവും ഏതാനും ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കാനും ഈ നല്ല മനുഷ്യസ്‌നേഹി കാരണമായിട്ടുണ്ട്.

 

ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍സ് കോളേജിലെ അല്‍മുനി അസ്സോസിയേഷന്റെ കഴിഞ്ഞ ആറു വര്‍ഷമായി ഗ്ലോബല്‍ പ്രസിഡന്റ് ആണ് ഫ്രാന്‍സിസ്. അല്‍മുനി അസോസിയേഷന്‍ തുടങ്ങിയപ്പോള്‍ മുതല്‍ 13 വര്‍ഷമായി പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്റെ പിന്‍ഗാമി ആയിട്ടായിരുന്നു ഫ്രാന്‍സിസിന്റ്‌റെ നിയമനം. സെയിന്റ് മേരീസ് കാനനയാ കാത്തലിക്ക് പള്ളിയുടെ പാരിഷ് കൗണ്‍സില്‍ അംഗമായി കഴിഞ്ഞ 8 വര്‍ഷമായി തുടരുന്ന അദ്ദേഹം ആ പള്ളി വാങ്ങിയപ്പോള്‍ പേര്‍സണല്‍ ഗ്യാരന്റര്‍മാരില്‍ ഒരാളായിരുന്നു. ചിക്കാഗോയില്‍ വളരെ സജീവമായിരുന്ന യുണൈറ്റഡ് മലയാളി അസോസിയേഷന്‍ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റുമായിരുന്നു ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവില്‍ താമസക്കാരനായ ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്. ചിക്കാഗോ പബ്ലിക് സ്‌കൂളില്‍ നേഴ്‌സ് ആയ സാലിയാണ് ഭാര്യ.എം.എസ്എന്‍ (നേഴ്‌സ് പ്രക്ടിഷെനെര്‍) വിദ്യാര്‍ത്ഥിയും നേഴ്‌സുമായ ഫിഫി ഫ്രാന്‍സിസ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് മാസ്റ്റേഴ്‌സിന്റെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ടോണി കിഴക്കേക്കുറ്റ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ലിസ കിഴക്കേക്കുറ്റ് എന്നിവര്‍ മക്കളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.