You are Here : Home / USA News

ഷിക്കാഗോ കലാക്ഷേത്ര കലോത്സവം 2018: അഭിഷേക് ബിജു കലാപ്രതിഭ, സ്വാതി അജികുമാര്, ഷാനെറ്റ് ഇല്ലിക്കല് കലാതിലകം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 17, 2018 04:30 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്ര സംഘടിപ്പിച്ച കലോത്സവം 2108 മാര്ച്ച് 10, ശനിയാഴ്ച സീറോ മലബാര് കത്തീഡ്രല് ഓഡിറ്റോറിയത്തില് വച്ച് നടത്തപ്പെട്ടു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ പ്രശസ്തരായ വിധികര്ത്താക്കളുടെയും, വന്പിച്ച സഹൃദയ സമൂഹത്തിന്റെയും സാന്നിധ്യത്തില് ഷിക്കാഗോലാന്ഡില് ഉള്ള കുട്ടികള്ക്കും, യുവജനങ്ങള്ക്കും അവരുടെ സര്ഗസാധന പ്രദര്ശിപ്പിക്കാനുള്ള ഒരു അസുലഭ അവസരമായിരുന്നു കലോത്സവം 2018 സമ്മാനിച്ചത്. നാലു വേദികളിലായി അഞ്ഞൂറില് അധികം വരുന്ന മത്സരാര്ഥികള് വിവിധ നൃത്ത്യ സംഗീത ഇനങ്ങളില് മത്സരിച്ചു. കലാപ്രതിഭയായി അഭിഷേക് ബിജുവിനെയും, കലാതിലകങ്ങള് ആയി സ്വാതി അജികുമാറിനെയും, ഷാനെറ്റ് ഇല്ലിക്കലിനെയും, റൈസിംഗ് സ്റ്റാര് ആയി റേച്ചല് വര്ഗീസിനെയും തിരഞ്ഞെടുത്തു. അവതരിപ്പിക്കപ്പെട്ട മത്സര ഇനങ്ങളുടെ കലാമൂല്യം കൊണ്ടും, അത് ആസ്വദിക്കാന് എത്തിയ പ്രേക്ഷക ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി ഷിക്കാഗോ കലാക്ഷേത്രയുടെ കലോത്സവം 2018.

കഴിഞ്ഞ ആറു വര്ഷത്തോളമായി വൈവിധ്യമാര്ന്ന സാംസ്കാരിക ഉത്സവങ്ങളും, കേരളത്തിന്റെ തനതു ആഘോഷങ്ങളും, ശാസ്ത്രീയമായി പഞ്ചവാദ്യവും, തായമ്പകയും അവതരിപ്പിച്ചു വടക്കേ അമേരിക്കയിലെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ സ്‌നേഹദാര്യങ്ങള് ഏറ്റു വാങ്ങിയിട്ടുള്ള ചിക്കാഗോ കലാക്ഷേത്ര യുടെ നേതൃത്വത്തില് അരങ്ങേറിയ കലോത്സവം 2018 ഒരു വന് വിജയമാക്കി തീര്ക്കാന് നിസ്വാര്ത്ഥമായി സഹകരിച്ച എല്ലാ കലാ പ്രേമികള്ക്കും, വളണ്ടീയര് ടീമിനും, കലാക്ഷേത്ര ബോര്ഡ് ഓഫ് ഡിറക്ടറേഴ്‌സിന് വേണ്ടി പ്രസിഡന്റ് അജികുമാര് ഭാസ്കരനും, സെക്രട്ടറി ശ്രീജിത്ത് നായരും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.