You are Here : Home / USA News

എം സുകുമാരന് മിലന്റെ സ്മരണാഞ്ജലി

Text Size  

Story Dated: Saturday, March 17, 2018 01:32 hrs UTC

സുരേന്ദ്രന്‍ നായര്‍

മലയാള കഥാസാഹിത്യത്തിലെ ഏകാന്ത ഗോപുരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സാഹിത്യപ്രതിഭയെയാണ് എം സുകുമാരന്റെ നിര്യാണത്തിലൂടെ മലയാളിക്കു നഷ്ടമായിരിക്കുന്നതെന്നു മിഷിഗണ്‍ ലിറ്റററി അസോസിയേഷന്‍ (മിലന്‍ ) അനുശോചന കുറിപ്പിലൂടെ അറിയിച്ചു. ആധുനികതയുടെ ആദ്യകാല സഹയാത്രികന്‍, മുതലാളിത്വത്തിന്റെ ശക്തനായ വിമര്‍ശകന്‍, കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ വിഭാഗീയതയും വര്‍ഗ്ഗീയ പ്രീണനങ്ങളെയും ചോദ്യം ചെയ്തു പുറത്തുപോയ വിപ്ലവകാരി എന്നിങ്ങനെ ബഹുമുഖ വിശേഷണങ്ങള്‍ക്ക് ഉടമയായ സുകുമാരന്റെ അന്‍പതോളം ചെറുകഥകളും ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്നീ പ്രശക്ത നോവലുകളും മലയാളസാഹിത്യത്തിലെ വേറിട്ട രചനകള്‍ തന്നെയായിരുന്നുവെന്നും അനുശോചനപ്രമേയം പറയുന്നു. പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ തോമസ് കര്‍ത്താനാല്‍, സുരേന്ദ്രന്‍ നായര്‍, രാജീവ് കാട്ടില്‍, ശാലിനി ജയപ്രകാശ്, വിനോദ് കൊണ്ടൂര്‍, മനോജ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.