You are Here : Home / USA News

ലോക രാഷ്ട്രങ്ങളില്‍ സുവിശേഷവുമായി അഡ്വ. ബിനോയി ചാണ്ടപ്പിള്ള

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 17, 2018 01:28 hrs UTC

നിങ്ങള്‍ ഭൂലോകത്തിന്റെ അറ്റത്തോളം പോയി സുവിശേഷം പ്രഘോഷിക്കുവിന്‍ എന്ന യേശുക്രിസ്തുവിന്റെ അന്ത്യ കല്‍പ്പന അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുന്നവരില്‍ മഹാഭാഗ്യം ലഭിച്ച വ്യക്തിയാണ് അഡ്വ. ബിനോയി ചാണ്ടപ്പിള്ള. യേശുക്രിസ്തുവിന്റെ പാദസ്പര്‍ശം ഏറ്റ യെരുശലേം നഗരത്തില്‍ തുടങ്ങി 61-ല്‍പ്പരം ലോക രാജ്യങ്ങളില്‍ ഇതിനോടകം അദ്ദേഹം സുവിശേഷം പ്രസംഗിച്ചുകഴിഞ്ഞു. പുനലൂര്‍ കോടതിയിലെ പ്രമുഖ അഭിഭാഷകനും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായ അഡ്വ. ബിനോയി ചാണ്ടപ്പിള്ള തന്റെ ജീവിതത്തില്‍ നേരിട്ട അതിമാരകമായ രോഗം മൂലം മരണത്തെ മുഖാമുഖം കണ്ടതാണ്. മരണം മുന്നില്‍ കണ്ട അദ്ദേഹം തന്റെ മുഴുവന്‍ കോടതി കേസുകളും ജൂണിയര്‍ അഡ്വക്കേറ്റ്‌സിനു സമര്‍പ്പിച്ചു.

2007-ല്‍ ദൈവീക രോഗസൗഖ്യം പ്രാപിച്ച അദ്ദേഹം ഇന്ന് ഹെവന്‍ലി ഫീസ്റ്റ് ചര്‍ച്ചിന്റെ പത്തനാപുരം ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററും അതോടൊപ്പം പുനലൂര്‍ ബാറിലെ പ്രമുഖ അഭിഭാഷകനുമാണ്. മലയാളികള്‍ പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ വിവിധ സ്റ്റേറ്റുകള്‍ കൂടാതെ ജര്‍മ്മനി, ഇറ്റലി, വത്തിക്കാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, മലയാളി സഭകളോ ഇല്ലാത്ത നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, ഓസ്ട്രിയ കൊറിയ, ജപ്പാന്‍, ഫിലിപ്പീന്‍സ്, കംബോഡിയ, വിയറ്റ്‌നാം, ബ്രൂണോ, തായ്‌ലന്റ്, നേപ്പാള്‍, ഭൂട്ടാന്‍, മെഡഗാസ്കര്‍, സൗത്ത് ആഫ്രിക്ക, ബോട്‌സ്‌വാനാ, മൊസാംബിയ, കെനിയ, ഉഗാണ്ട, റുവാണ്ട, ത്സാന്‍നിയ തുടങ്ങിയ രാജ്യങ്ങളിലും ദൈവ വചനം ശുശ്രൂഷിച്ചിട്ടുണ്ട്.

രണ്ടാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക് ഹെവന്‍ലി ഫീസ്റ്റ്, ഒക്കലഹോമ, ഡാലസ്, ഹൂസ്റ്റണ്‍ പട്ടണങ്ങളില്‍ നടത്തിയ മീറ്റിംഗുകളില്‍ ദൈവ വചനം ശുശ്രൂഷിച്ചുകഴിഞ്ഞു. മാര്‍ച്ച് 18 മുതല്‍ 20 വരെ ബോസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ ദൈവ വചനം ശുശ്രൂഷിക്കുന്ന അദ്ദേഹം രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതാണ്. തുടര്‍ന്ന് ന്യൂജേഴ്‌സി, ചിക്കാഗോ എന്നിവടങ്ങളില്‍ നടക്കുന്ന മീറ്റിംഗുകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfest.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.