You are Here : Home / USA News

നാവില്‍ രുചിയൂറും വിഭവങ്ങളുമായി 'കേരള തനിമ' റസ്റ്റോറന്റ് ഹ്യൂസ്റ്റണില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, March 16, 2018 11:54 hrs UTC

കേരളീയരുടെ ആഹാര പ്രിയം കൂടി വരുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കന്‍ മലയാളികള്‍ക്കായി രുചിക്കൂട്ടുകളുടെ കലവറ തുറക്കുകയാണ് ഹ്യൂസ്റ്റണ്‍ സ്റ്റാഫോര്‍ഡിലെ ഒരു കൂട്ടം അമ്മമാര്‍. നാട്ടില്‍ വീടുകളിലുണ്ടാക്കുന്ന ഭക്ഷണത്തിലൊതുങ്ങാതെ ഹോട്ടലുകളും റസ്റ്റോറന്റുകളും തട്ടുകടകളും തേടിപ്പോകുന്നത് മലയാളിയുടെ ശീലമായി മാറിക്കഴിഞ്ഞെങ്കില്‍, അമേരിക്കയില്‍ തട്ടുകടകളില്ലെങ്കിലും പലരും റസ്റ്റോറന്റുകളെ അഭയം പ്രാപിക്കാറുണ്ട്. എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ചോദ്യ ചിഹ്നമായി മാറുമ്പോള്‍ പലരും ആ ശീലങ്ങളില്‍ നിന്ന് പിന്മാറും. എന്നാല്‍, ഹ്യൂസ്റ്റണിലെ 'കേരള തനിമ' റസ്റ്റോറന്റ് അവയില്‍ നിന്നെല്ലാം വിഭിന്നമാണെന്ന് ഈ അമ്മമാര്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളിയുടെ ഭക്ഷണത്തോടുള്ള പ്രിയം കണക്കിലെടുത്ത് രുചിയും മണവും തെല്ലും നഷ്ടപ്പെടാതെ അതേപടി നിലനിര്‍ത്തി തയ്യാറാക്കിയ വിഭവങ്ങളാണ് നിങ്ങളുടെ മുന്‍പില്‍ വിളമ്പുന്നത്.

ഈ അമ്മമാരുടെ കൂട്ടായ്മയായ റസ്റ്റോറന്റ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇവിടെയുള്ളവര്‍ക്കും ദൂരെ നിന്ന് വരുന്നവര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഈ റസ്റ്റോറന്റില്‍ നിന്ന് യഥേഷ്ടം ലഭിക്കുകയും ചെയ്യുന്നു. ഏറ്റവും മികച്ച നിലവാരമുള്ള ഭക്ഷണം വിളമ്പുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. അതിനു വേണ്ടി നിരവധി കാര്യങ്ങളില്‍ ഇവര്‍ ശ്രദ്ധ നല്‍കുന്നു. അതില്‍ ഒന്നാമത് മസാലക്കൂട്ടുകളാണ്. കേരളത്തില്‍ നിന്ന് നേരിട്ട് കൊണ്ടുവരുന്ന മസാലക്കൂട്ടുകളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നതാണ് ഈ റസ്റ്റോറന്റിന്റെ പ്രത്യേകത. ആവശ്യക്കാര്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം പ്രത്യേകം പാചകം ചെയ്തു കൊടുക്കുന്നതും ഈ റസ്റ്റോറന്റിന്റെ പ്രത്യേകതയില്‍ പെടുന്നു. അതിവിശാലമായ പാര്‍ട്ടി ഹാളും ഈ റസ്റ്റോറന്റില്‍ തയ്യാറായി വരുന്നു. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സണ്ണി കാരിക്കലും സുഹൃത്തുക്കളുമാണ് ഈ റ്സ്റ്റോറന്റിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി അതിഥികള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി. എല്ലാ മലയാളി സുഹൃത്തുക്കളേയും 'കേരള തനിമ'യിലേക്ക് സന്തോഷപൂര്‍‌വ്വം സ്വാഗതം ചെയ്യുന്നതായി ഉടമകള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.