You are Here : Home / USA News

എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ചിക്കാഗോ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 24, 2018 02:16 hrs UTC

ചിക്കാഗോ: അഖില ലോക പ്രാര്‍ത്ഥനാദിനം ലോകമാകമാനമുള്ള എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്തീയ വനിതകള്‍ ഓരോ വര്‍ഷവും നടത്തുന്ന സേവനം മുന്‍നിര്‍ത്തിയുള്ള ഒരു പരിപാടിയാണ്. ഈവര്‍ഷം ഈ ദിനത്തില്‍ ഓര്‍ക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും സുറിനാം എന്ന ചെറിയ രാജ്യത്തേയും അവിടുത്തെ സ്ത്രീകളേയും പറ്റിയാണ്. പ്രാര്‍ത്ഥനയ്ക്കും പഠനത്തിനുമുള്ള വിഷയം "ദൈവസൃഷ്ടികളെല്ലാം ശ്രേഷ്ഠമാണ്' എന്നതാണ്. ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുന്‍വര്‍ഷങ്ങളിലെന്നപോലെ അഖില ലോക പ്രാര്‍ത്ഥനാദിനത്തിന് നേതൃത്വം നല്‍കുന്നു. 2018 മാര്‍ച്ച് 3-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 1 മണി വരെ ഡസ്‌പ്ലെയിന്‍സിലുള്ള ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചാണ് ഈവര്‍ഷത്തെ പരിപാടികള്‍ നടക്കുന്നത്. ചിക്കാഗോ മാര്‍ത്തോമാ സേവികാസംഘവും പ്രാര്‍ത്ഥനാദിനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് സഹായിക്കുന്നു. പരിപാടികളില്‍ പ്രത്യേക ആരാധനയും വിഷയാവതരണവും വേദവായനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

ഗായകസംഘത്തിന്റെ ഗാനങ്ങളും ഉണ്ടായിരിക്കും. വിഷയത്തെ അവതരിപ്പിച്ച് സംസാരിക്കുന്നത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് ലൂക്ക് ക്രിസ്ത്യന്‍ കമ്യൂണിറ്റി ചര്‍ച്ച് പാസ്റ്റര്‍ റവ. എലിസബത്ത് ജോണ്‍സും, ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് സെക്രട്ടറി ഷിജി അലക്‌സും ആണ്. പ്രഭാത- ഉച്ചഭക്ഷണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഏവരുടേയും പ്രാര്‍ത്ഥനാപൂര്‍ണമായ സഹകരണം പ്രതീക്ഷിക്കുന്നു. എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് റവ. ജോണ്‍ മത്തായി, സെക്രട്ടറി അറ്റോര്‍ണി ടീനാ തോമസ്, ആന്റോ കവലയ്ക്കല്‍, റവ.ഫാ. ബിജുമോന്‍ ജേക്കബ്, റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അച്ചന്‍കുഞ്ഞ് മാത്യു എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.