You are Here : Home / USA News

ഡാളസ് കേരള അസ്സോസിയേഷന്‍-സംഗീതസായാഹ്നം-മാര്‍ച്ച് 17ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 24, 2018 02:07 hrs UTC

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ- നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കേരള അസ്സോസിയേഷന്‍ ഓപ് ഡാളസ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 17 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3.30ന് ഗാര്‍ലന്റ്-ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്. ആയിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ നേരത്തെ റജിസ്റ്റര്‍ ചെയ്യുന്നത് പരിപാടി ക്രമീകരിക്കുവാന്‍ അവസരം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. രണ്ടു ഗാനങ്ങള്‍ മാത്രമേ ഒരംഗത്തിനു അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്നും അറിയിപ്പില്‍ പറയുന്നു. പരിപാടി ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ ആര്‍്ട് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളി, സെക്രട്ടറി ദാനിയേല്‍ കുന്നേല്‍ എന്നിവര്‍ ്അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനശ്വര്‍ മാമ്പിള്ളി-214 997 1385 ദാനിയേല്‍ കുന്നേല്‍-469 274 3456

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.