You are Here : Home / USA News

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാര്‍ഡിയോളജി സെമിനാര്‍ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 24, 2018 02:00 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നടത്തുന്ന തുടര്‍ വിദ്യാഭ്യാസ സെമിനാറുകളുടെ ഭാഗമായി വിജ്ഞാനപ്രദമായ കാര്‍ഡിയോളജി സെമിനാര്‍ നടത്തുന്നു. മാര്‍ച്ച് 24-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ഈ സെമിനാര്‍ നടക്കുന്നത്. കാര്‍ഡിയോളജിയിലെ വിവിധ വിഷയങ്ങളെ പ്രതിപാദിച്ച് കൊണ്ട് അതത് മേഖലകളില്‍ പ്രാവീണ്യമുള്ളവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാര്‍ഡിയോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പാരി ഡൊമിനിക് ആണ് മുഖ്യ പ്രഭാഷകന്‍. റെജീന ഫ്രാന്‍സീസ്, സൂസന്‍ മാത്യു, സുനീന ചാക്കോ, കുഞ്ഞുമോള്‍ തോബിയാസ്, സൂസന്‍ ഇടമല, ഷിജി അലക്‌സ് എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കും. ക്ലാസുകളില്‍ മുഴുവന്‍ പങ്കെടുക്കുന്നവര്‍ക്ക് 4 എഡ്യൂക്കേഷണല്‍ ക്രെഡിറ്റ് ലഭിക്കും. മെയ് 31-നു ലൈസന്‍സ് പുതുക്കുവാന്‍ ഇത് സഹായകമാകും. ഈ കോണ്‍ഫറന്‍സ് തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കും, എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേകിച്ച് അത്യാഹിത, കാര്‍ഡിയോളജി യൂണീറ്റുകളില്‍ ഉള്ളവര്‍ക്കും വളരെ പ്രയോജനകരമാകും.

സിമി ജെസ്റ്റോ ജോസഫ്, സൂസന്‍ മാത്യു, റെജീന ഫ്രാന്‍സീസ് എന്നിവരാണ് കോണ്‍ഫറന്‍സിന്റെ കോര്‍ഡിനേറ്റര്‍മാര്‍. അസോസിയേഷന്‍ മെമ്പര്‍മാര്‍ക്ക് 20 ഡോളറും അല്ലാത്തവര്‍ക്ക് 35 ഡോളറുമാണ് പ്രവേശന ഫീസ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം www.inaiusa.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യുക. എല്ലാ നഴ്‌സുമാരേയും ഈ ഉപകാരപ്രമായ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ബീന വള്ളിക്കളവും ഭാരവാഹികളും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍ മാത്യു (847 708 9266), സിമി ജോസഫ് (773 677 3225), റെജീന ഫ്രാന്‍സീസ് (847 668 9883), റാണി കാപ്പന്‍ (630 656 7339), ബീന വള്ളിക്കളം (773 507 5334). ഷിജി അലക്‌സ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.