You are Here : Home / USA News

മത സൗഹാര്‍ദ്ദ സമ്മേളനം പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 13, 2018 01:23 hrs UTC

ചാലക്കുടി: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സമ്മേളനം നടത്തി. കേരളത്തിലെ തന്നെ പ്രഥമ പ്രവാസികളുടെ കൂട്ടായ്മയിലാണ് പ്രസ്തുത സമ്മേളനം നടത്തിയത്. യോഗം കിന്‍ഫ്ര ഡയറക്ടര്‍ പോള്‍ പറമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിത്സന്‍ കല്ലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാലക്കുടി നഗരസഭാധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, ഫൊറോനാ വികാരി ഫാ. ജോസ് പാലാട്ടി, ടൗണ്‍ ഇമാം കെ.എസ്. ഹുസൈന്‍, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍, നഗരസഭാ ഉപാധ്യക്ഷന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍ , ജോസ് വെളിയത്ത്, ജനറല്‍ കണ്‍വീനര്‍ സാജന്‍ പടിക്കല, അലക്‌സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.