You are Here : Home / USA News

മാധവന്‍ ബി നായര്‍ക്ക് ന്യൂജേഴ്സി സംഘടനകളുടെ ശക്തമായ പിന്തുണ

Text Size  

Story Dated: Monday, February 12, 2018 12:25 hrs UTC

ന്യൂജേഴ്സി: ജൂലൈയില്‍ നടത്തുന്ന ഫിലഡല്‍ഫിയ കണ്‍വന്‍ഷനോടനുബന്ധിച്ചു 2018-2020 കാലയളവിലെ ഫൊക്കാന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മാധവന്‍ ബി നായര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതായി ന്യൂജേഴ്സിയിലെ പ്രമുഖ സംഘടനകളായ മഞ്ച്, നാമം, കെ സി എഫ് ഭാരവാഹികള്‍ സംയുക്തമായി പ്രസ്താവിച്ചു. സാമൂഹ്യ, സാസ്‌കാരിക, വ്യവസായ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാടവവും വിജയവും കൈമുതലായുള്ള മാധവന്‍ നായര്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നതിലൂടെ ഫൊക്കാന ശക്തിപ്പെടുമെന്നും നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മഞ്ച് വക്താവ് സജിമോന്‍ ആന്റണി, നാമം പ്രസിഡന്റ് മാലിനി നായര്‍ , കെ സി എഫ് പ്രസിഡന്റ് കോശി കുരുവിള എന്നിവര്‍ പറഞ്ഞു.

മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഫൊക്കാനയ്ക്കു ന്യൂജേഴ്‌സിയില്‍ ഒരു ആസ്ഥാനവും 2020ഇല്‍ മികച്ച ഒരു കണ്‍വന്‍ഷനുമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഫൊക്കാന തിരെഞ്ഞെടുപ്പില്‍ മാധവന്‍ നായരുടെ ടീം വിജയിച്ചിരിന്നുവെങ്കിലും നിലവിലെ പ്രസിഡന്റ് തമ്പി ചാക്കോയ്ക്ക് വേണ്ടി അദ്ദ്‌ദേഹം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി ഫൊക്കാനയില്‍ ഐക്യം നിലനിര്‍ത്തി. അടുത്ത കാലയളവിലെ പ്രസിഡന്റ് മാധവന്‍ നായരായിരിക്കും എന്ന ധാരണയില്‍ ഫൊക്കാന നേതാക്കള്‍ എത്തിച്ചേര്‍ന്നു.

ഫിലഡല്‍ഫിയ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഏറ്റവും മികച്ച രീതിയില്‍ നടത്തുവാന്‍ വേണ്ടിയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കണ്‍വന്‍ഷന്‍ ചെയര്‍മാനായ മാധവന്‍ ബി നായരാണ്. കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും,യുവജനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന കണ്‍വന്‍ഷനാണ് നടക്കുവാന്‍ പോകുന്നത്. കണ്‍വന്‍ഷനു മുന്നോടിയായി യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കായി നിരവധി മത്സരങ്ങള്‍ റീജിയന്‍ തലങ്ങളില്‍ സംഘടിപ്പിക്കുകയും നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ അവരെ ആദരിക്കുകയും ചെയ്യും. ന്യൂജേഴ്സിയിലെ സംഘടനകള്‍ തന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനും, ഉറച്ച പിന്തുണയ്ക്കും മാധവന്‍ ബി നായര്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.