You are Here : Home / USA News

ഫാ. ജോര്‍ജ് പനക്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, February 09, 2018 01:23 hrs UTC

ഡാലസ് : ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ റവ. ഫാ. ജോര്‍ജ് പനക്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ് അല്‍ഫോ?ന്‍സാ കാത്തലിക് ദേവാലയത്തില്‍ ഫെബ്രുവരി 23, 24, 25 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും. രോഗശാന്തി ശുശ്രൂഷ, ആന്തരികസൗഖ്യ പ്രാര്‍ഥന, പരിശുദ്ധാത്മാഭിഷേക പ്രാര്‍ഥനാ ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോമ്പുകാല ധ്യാനത്തിലേക്ക് വിശ്വാസികളേവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.