You are Here : Home / USA News

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമൃത്യൂജ്ജയഹോമം ഫെബ്രുവരി 11 ന്

Text Size  

Story Dated: Friday, February 09, 2018 01:19 hrs UTC

ശങ്കരന്‍കുട്ടി

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി മാസം 11 ന് രാവിലെ 9 മണി മുതല്‍ 11 മണി വരെ ഋഗ്വേദത്തിലെ പ്രശസ്തമായ ദൈവീകമായ എല്ലാ പ്രതികൂല ശക്തികളേയും ഉന്മൂലനം ചെയ്യുന്ന എല്ലാ അപകടങ്ങളില്‍ നിന്നും ഭക്തരെ രക്ഷിക്കുന്നു എന്ന് പുരാതന കാലം മുതല്‍ക്കേ വിശ്വസിച്ചുവരുന്ന സാക്ഷാല്‍ ശ്രീ പരമേശ്വരനെ ആവാഹിച്ചുകൊണ്ട് മനഷ്യ മനസ്സുകള്‍ക്കും ശരീരത്തിനും സുഖവും സന്തോഷവും പ്രദാനം ചെയ്യുന്ന മഹാമൃത്യൂജ്ജയഹോമം നടക്കുകയാണ്. വളരെ പുരാതനവും വളരെ ശക്തവുമായ രുദ്ര, ത്രയംബക, മൃത്യുജ്ജയ എന്നീ വേദമന്ത്രങ്ങളാന്‍ ഭക്തജനങ്ങളില്‍ ഒരു രക്ഷാകവചം തന്നെ സൃഷ്ടിക്കുകയാണ് ഈ ഹോമത്തിന്റെ ഉദ്ദേശലക്ഷ്യം. എല്ലാ വര്‍ഷവും ശിവരാത്രിയോടനുബന്ധിച്ചാണ് ഈ ഭക്തിനിര്‍ഭരമായ ഹോമം നടത്തുന്നത്. ശ്രീ പരമേശ്വരന്റെ ഈ അനുഗ്രഹ കവചങ്ങള്‍ സ്വായത്തമാക്കുവാന്‍ എല്ലാ വിശ്വാസികളേയും ഭക്ത്യാദരപൂര്‍വം ക്ഷണിച്ചു കൊള്ളുന്നു, ഫെബ്രുവരി മാസം 13ന് 25 ലധികം ഹോമദ്രവ്യങ്ങളോടു കൂടി നടക്കുന്ന മഹാശിവരാത്രി മഹോല്‍സവത്തിലേക്കും ഏവരുടേയും സഹായ സഹകരണങ്ങള്‍ വിനയപൂര്‍വം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Dr. ബിജു പിള്ള പ്രസിഡന്റ്, ശശിധരന്‍ നായര്‍ വൈ. പ്രസിഡന്റ്, സോണിയാ ഗോപന്‍ സെക്രട്ടറി, ബാബു ദാസ് ട്രഷറാര്‍ .

ബന്ധപ്പെടുക: 7137298994 temple @guruvayurappanhouston @gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.