You are Here : Home / USA News

രവി റഗ്ബീറിനെ നാടുകടത്തരുത്: ന്യൂയോർക്ക് മേയർ രംഗത്ത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 08, 2018 07:27 hrs UTC

ന്യൂയോർക്ക്∙ ഇന്ത്യൻ വംശജനും കുടിയേറ്റക്കാരുടെ പോരാളിയുമായ രവി റഗ്ബീറിനെ നാടുകടത്തരുതെന്ന അപേക്ഷയുമായി ന്യുയോർക്ക് മേയർ ബിൽ ഡി ബ്ലാസിയൊ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഫിൽഡ് ഓഫീസർ ഡറക്ടർ തോമസ് ഡെക്കർക്ക് കത്തയച്ചു. രവിയുടെ അറസ്റ്റിനെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ ന്യൂയോർക്ക് പൊലീസ് സ്വീകരിച്ച നിലപാടുകൾ വിമർശന വിധേയമായിരുന്നു.

ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനെ തുടർന്നു കസ്റ്റഡിയിലായിരുന്ന രവിയെ വിട്ടയച്ചുവെങ്കിലും നാടുകടത്തൽ നടപടികളുമായി ഇമിഗ്രേഷൻ വകുപ്പ് മുന്നോട്ടു പോകുകയായിരുന്നു. ശനിയാഴ്ചയോടെ രവിയെ അമേരിക്കയിൽ നിന്നും തിരിച്ചയക്കുമെന്നാണ് സൂചന.

20 വർഷം നിയമപരമായി സ്ഥിരതാമസക്കാരനായിരുന്ന രവി ന്യൂയോർക്ക് സമൂഹത്തിനു നൽകിയ സേവനവും പ്രവർത്തനങ്ങളും എന്നും ആദരിക്കപ്പെടേണ്ടതാണെന്നും മേയർ എഴുതിയ കത്തിൽ ചൂണ്ടികാണിക്കുന്നു. മേയറെ പിന്തുണച്ചു നിരവധി കൗൺസിൽ അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ രവി റഗ്ബീറിന്റെ അമേരിക്കൻ ജീവിതത്തെക്കുറിച്ചുള്ള അവ്യക്തത മാറുമെന്നാണ് പ്രതീക്ഷ.

20 വർഷം നിയമപരമായി സ്ഥിരതാമസക്കാരനായിരുന്ന രവി ന്യൂയോർക്ക് സമൂഹത്തിനു നൽകിയ സേവനവും പ്രവർത്തനങ്ങളും എന്നും ആദരിക്കപ്പെടേണ്ടതാണെന്നും മേയർ എഴുതിയ കത്തിൽ ചൂണ്ടികാണിക്കുന്നു. മേയറെ പിന്തുണച്ചു നിരവധി കൗൺസിൽ അംഗങ്ങളും  രംഗത്തെത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ രവി റഗ്ബീറിന്റെ അമേരിക്കൻ ജീവിതത്തെക്കുറിച്ചുള്ള അവ്യക്തത മാറുമെന്നാണ് പ്രതീക്ഷ.</p>

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.