You are Here : Home / USA News

ബിജു മേനോൻ നയിക്കുന്ന മെഗാ സ്റ്റേജ് പ്രോഗ്രാം ഡാളസ്സിൽ

Text Size  

Story Dated: Thursday, February 08, 2018 12:14 hrs UTC

ഡാളസ്‌:- ഫാർമേഴ്സ് ബ്രാഞ്ച്‌ സെൻറ് മേരീസ്സ് വലിയപള്ളി നടത്തുന്ന "മധുരം സ്വീറ്റ് 18 " മെഗാ സ്റ്റേജ് പ്രോഗ്രാം മേയ് 6 ന് ഡാളസ് മാർത്തോമ്മാ ഈവൻറ് സെൻറ്ററിൽ നടക്കുന്നതാണ്. സുപ്രസിദ്ധ നടൻ ബിജുമേനോൻ നയിക്കുന്ന ഈ പ്രോഗ്രാമിൽ രാഹുൽ മാധവ് , മിയ ജോർജ്ജ് , പ്രയാഗ മാർട്ടിൻ , ശ്വേതാ മേനോൻ, കാവ്യാ അജിത് , നോബി മാർക്കോസ് , സാജു നവോദയ കലാഭവൻ സുധി , കലാഭവൻ ഷാജോൺ തുടങ്ങിയ ഫിലിം സ്റ്റാറുകളും , സംഗീത മിമിക്രി രംഗത്തെ പ്രഗത്ഭ താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഒരു സ്റ്റേജ് ഷോ ആണ് ഡാളസ്സിൽ മേയ് ആറിന് നടക്കുന്നത്. വിശദ വിവരങ്ങൾക്ക് റവ. ഫാ . രാജു ഡാനിയേൽ 214 -476 -6584 , ബോബൻ കൊടുവത്ത് 214 -929 -2292 , എൽസൺ സാമുവേൽ 214 -449 -8556 , ജിമ്മി ഫിലിപ്പ്‌ 214 -223 -7530 എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത : ചാർളി പടനിലം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.