You are Here : Home / USA News

ഫോമാ കംപ്ലയന്‍സ് കമ്മിറ്റിയുടെ പ്രവര്‍ത്തനോത്ഘാടനം നടത്തി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, January 31, 2018 01:27 hrs UTC

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സുഗമമായ പ്രവര്‍ത്തനത്തിനും, പുതുതായി വരുന്ന ഭരണ സമിതിക്ക് അധികാരം കൈമാറുന്നത് സുഗമമാക്കുന്നതിനുമായി, ഫോമായുടെ 201618 കാലഘട്ടത്തിലെ ഭരണ സമിതി രൂപം കൊടുത്ത, ഫോമാ കംപ്ലയന്‍സ് കമ്മറ്റിയുടെ പ്രവര്‍ത്തനോത്ഘാടനം, ചെയര്‍മാന്‍ രാജു വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കോണ്‍ഫറന്‍സ് കോളില്‍ വച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നടത്തി. കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചു തീരുമാനിച്ചതനുസരിച്ച്, ഫോമാ കംപ്ലയന്‍സ് കമ്മറ്റി ചെയര്‍മാനായി സൗത്ത് ജഴ്‌സിയില്‍ നിന്നുള്ള രാജു വര്‍ഗ്ഗീസാണ്. വൈസ് ചെയര്‍മാനായി ന്യൂയോര്‍ക്കില്‍ നിന്നുള്ള തോമസ് കോശിയും, സെക്രട്ടറിയായി ഗോപിനാഥ് കുറുപ്പിനേയുമാണ് തിരഞ്ഞെടുത്തത്. കമ്മറ്റി അംഗങ്ങളായി ഫോമായുടെ ഫൗണ്ടിങ്ങ് പ്രസിഡന്റായ ശശിധരന്‍ നായരും, ന്യൂയോര്‍ക്കില്‍ നിന്നുള്ള സണ്ണി പൗലോസുമാണ്.

 

ഫോമായുടെ മുതിര്‍ന്ന നേതാക്കളെത്തന്നെ കംപ്ലയന്‍സ് കമ്മറ്റി ഏല്‍പ്പിക്കാനായതില്‍ കൃതാര്‍ത്ഥനാണെന്ന് പ്രവര്‍ത്തനോദ്ഘാടനത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. കമ്മറ്റിയുടെ തീരുമാനങ്ങള്‍ക്ക് എക്‌സിക്യുട്ടിവ് കമ്മറ്റിയുടെ പൂര്‍ണ്ണ പിന്‍തുണയുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. വര്‍ഷാവര്‍ഷമുള്ള ഫെഡറല്‍സ്‌റ്റേറ്റ് ടാക്‌സ് ഫയല്‍ ചെയ്യുക; റജിസ്‌ട്രേഷന്‍ പേപ്പറുകള്‍, അംഗസംഘടനകളുടെ രേഖകള്‍, തുടങ്ങി ഫോമായുടെ എല്ലാ ഇലക്ട്രോണിക്കായിട്ടുള്ളതും അല്ലാത്തതുമായ എല്ലാ രേഖകളും അടുത്ത ഭരണസമിതിയുടെ സുഗമമായ നടത്തിപ്പിന് കൈമാറുകയും ചെയ്യുക എന്നതാണ് കമ്മറ്റിയുടെ പ്രധാന ഉത്തരവാദിത്വം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.