You are Here : Home / USA News

ഗണ്‍ കണ്‍ട്രോള്‍: കര്‍ശന നിയമം കൊണ്ടുവരുമെന്ന് ഗവര്‍ണര്‍ സ്ഥാനാർഥി ക്രിസ് കെന്നഡി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 29, 2018 05:42 hrs UTC

ഷിക്കാഗോ∙ വെടിവയ്പിലൂടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന വലിയ നഗരങ്ങളിലൊന്നാണ് ഷിക്കഗോ. തോക്കിന് ലൈസന്‍സ് ഇല്ലാതെയും ചില ക്രമിനലുകളുടെ കൈവശം തോക്കുകള്‍ എത്തിച്ചേരാറുണ്ട്. ഇതിനെതിരെ കര്‍ശന നിയമം ഇല്ലിനോയിസില്‍ കൊണ്ടുവരുമെന്നു ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ സ്ഥാനാർഥി ക്രിസ് കെന്നഡി വെളിപ്പെടുത്തി.

തന്റെ അങ്കിളും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായിരുന്ന ജോണ്‍ എഫ് കെന്നഡി, പിതാവും മുന്‍ അമേരിക്കന്‍ സെനറ്ററുമായിരുന്ന റോബര്‍ട്ട് കെന്നഡി എന്നിവര്‍ മരിച്ചത് വെടിയേറ്റാണ്. പിതാവിനെ തനിക്ക് വളരെ ചെറുപ്പത്തില്‍തന്നെ നഷ്ടമായതായി വികാരാധീനനായി അദ്ദേഹം പറയുകയുണ്ടായി.

രണ്ടാമതായി ഇല്ലിനോയിസിലെ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കും. മൂന്നാമതായി സംസ്ഥാനത്തിന്റെ സാമ്പത്തികശേഷി വര്‍ധിപ്പിക്കുക, കൂടുതല്‍ ജോലി സാധ്യകള്‍ ഉറപ്പുവരുത്തുക, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നിവയ്ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ ഇന്ത്യക്കാരുടേയും സഹായ സഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ഥി റേ ജോയ്, കുക്ക് കൗണ്ടി ട്രഷറര്‍ സ്ഥാനാര്‍ത്ഥി പിറ്റര്‍ ഗാരിപേയ്, ഗോപിയോ ഷിക്കാഗോ ചെയര്‍മാനും, ഇല്ലിനോയിസ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണറുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എഫ്.ഐ.എ മുന്‍ പ്രസിഡന്റ് കിര്‍ത്തി കുമാര്‍, ഇന്ത്യന്‍ അമേരിക്കന്‍ എത്‌നിക് കോയിലേഷന്‍ ചെയര്‍മാന്‍ ഡോ. വിജയ് പ്രഭാകര്‍, പ്രസിഡന്റ് കിഷോര്‍ മേത്ത, ഡോ. ശ്രീറാം സോണ്‍റ്റി, മൊഹിന്ദര്‍ സിംഗ്, മറ്റു സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.