You are Here : Home / USA News

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ നഴ്‌സിങ് അസോസിയേഷന് ആദരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 29, 2018 05:27 hrs UTC

ഷിക്കാഗോ∙ ഇന്ത്യയുടെ 69–ാം റിപ്പബ്ലിക് ദിനത്തില്‍ ഇല്ലിനോയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുക്ക് കൗണ്ടി ട്രഷററുടെ വക പ്രത്യേക ആദരം ലഭിച്ചു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക അംഗീകാരം ട്രഷറര്‍ മരിയ പപ്പാസ് നല്‍കി. ജനുവരി 26-നു ട്രഷററുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം, എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ മാത്യു, മെമ്പര്‍ സൂസന്‍ ഇടമല എന്നിവര്‍ പങ്കെടുത്തു.

നഴ്‌സിങ് പ്രഫഷനെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സാന്നിധ്യവും സേവനസന്നദ്ധതയും അംഗീകരിക്കുന്നതായും ട്രഷറര്‍ മരിയ പപ്പാസ് പറഞ്ഞു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച അവര്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കുക്ക് കൗണ്ടിയുടെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

അസോസിയേഷനു നല്‍കിയ ഈ അംഗീകാരത്തിനു പ്രസിഡന്റ് ബീന വള്ളിക്കളം നന്ദി അറിയിച്ചു. സമൂഹത്തിനു ഉപകാരപ്രദമായ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനായി ഇത്തരം അവസരങ്ങള്‍ പ്രചോദനകരമാകുന്നുവെന്നും ഈ അംഗീകാരം അസോസിയേഷനിലെ എല്ലാ അംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ബീന പറഞ്ഞു. ഷിജി അലക്‌സ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.